Football

ലോകകപ്പ് ഫീവറിന് തുടക്കം; പ്രീസെയ്ല്‍ ഡ്രോയ്ക്ക് ശേഷം ഫിഫയ്ക്ക് ലഭിച്ചത് 1.5 മില്ല്യണ്‍ ടിക്കറ്റ് അപേക്ഷകള്‍

ലോകകപ്പ് ഫീവറിന് തുടക്കം; പ്രീസെയ്ല്‍ ഡ്രോയ്ക്ക് ശേഷം ഫിഫയ്ക്ക് ലഭിച്ചത് 1.5 മില്ല്യണ്‍ ടിക്കറ്റ് അപേക്ഷകള്‍
X

സൂറിച്ച്: കഴിഞ്ഞ ദിവസമാണ് 2026 ഫിഫാ ലോകകപ്പിനുള്ള പ്രീസെയ്ല്‍ ഡ്രോ അരങ്ങേറിയത്. ഇതോടെ ടിക്കറ്റ് ബുക്കിങിനുള്ള അപേക്ഷകളും ഫിഫയ്ക്ക് ലഭിച്ചു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോഡ് ടിക്കറ്റ് അപേക്ഷകളാണ് ഫിഫയ്ക്ക് ലഭിച്ചത്. 210 രാജ്യങ്ങളില്‍ നിന്ന് 1.5 മില്ല്യണ്‍ അപേക്ഷകളാണ് ഫിഫയ്ക്ക് ഞൊടിയിടയില്‍ ലഭിച്ചത്. അമേരിക്ക, മെക്‌സിക്കോ, കാനഡ, അര്‍ജന്റീന, കൊളംബിയ, ബ്രസീല്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് ടിക്കറ്റിനുള്ള അപേക്ഷകള്‍ കൂടുതലും ലഭിച്ചത്. അപേക്ഷകരെ സെപ്തംബര്‍ 29 മുതല്‍ ഇമെയില്‍ വഴി അറിയിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ ടിക്കറ്റ് വാങ്ങുന്നതിന് നിശ്ചിത സമയ സ്ലോട്ടുകള്‍ നല്‍കും.




Next Story

RELATED STORIES

Share it