Football

വനിതാ ലോകകപ്പ്: തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ കോച്ച്

'കഷ്ടിച്ച് 12 മാസമാണ് എന്റെ മുന്നിലുള്ളത്. ആതിഥേയ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഞാന്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു'. തോമസ് ഡന്നര്‍ബി പറഞ്ഞു.

വനിതാ ലോകകപ്പ്: തോമസ് ഡെന്നര്‍ബി ഇന്ത്യന്‍ കോച്ച്
X

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ആതിഥേയ ടീമിനെ പരിശീലിപ്പിക്കാന്‍ സ്വീഡിഷ് കോച്ച്. യുവേഫ പ്രോ ലൈസന്‍സ് നേടിയ അറുപതുകാരനായ തോമസ് ഡന്നര്‍ബിയാണ് കൗമാര ഇന്ത്യയെ പരിശീലിപ്പിക്കുക. 2011ല്‍ ജര്‍മനിയില്‍ നടന്ന വനിതാ ലോകകപ്പില്‍ സ്വീഡനെ മൂന്നാം സ്ഥാനത്തെത്തിച്ചിട്ടുണ്ട്.


നൈജീരിയന്‍ ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു. 2018ല്‍ നൈജീരിയ മികച്ച കോച്ചിനുള്ള പുരസ്‌കാരം നല്‍കിയിട്ടുണ്ട്. 'കഷ്ടിച്ച് 12 മാസമാണ് എന്റെ മുന്നിലുള്ളത്. ആതിഥേയ ടീമിനെ പരിശീലിപ്പിക്കുകയെന്നത് ഞാന്‍ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നു'. തോമസ് ഡന്നര്‍ബി പറഞ്ഞു.

സ്വീഡന്‍ അംബാസഡര്‍ ക്ലാസ് മോളിനും പുതിയ കോച്ചിന് ആശംസകള്‍ നേര്‍ന്നു. മുന്‍ ദേശീയ ഫുട്‌ബോള്‍ താരംകൂടിയാണ് ഡന്നര്‍ബി. അടുത്ത വര്‍ഷം നവംബര്‍ 2 മുതല്‍ 21 വരെയാണ് ചാംപ്യന്‍ഷിപ്പ്. മേളയുടെ ലോഗോ കഴിഞ്ഞ ദിവസം മുംബൈയില്‍ പുറത്തിറക്കിയിരുന്നു.




Next Story

RELATED STORIES

Share it