പ്രീമിയര്‍ ലീഗ്; ചാംപ്യന്മാര്ക്ക് ഞെട്ടിക്കുന്ന തോല്‍വി; ഫോം തുടര്‍ന്ന് ചെല്‍സി
റൗള്‍ ജിമിനസ്സിന്റെയും ട്രയോരയുടെയും മുന്നേറ്റം സിറ്റിയെ തകര്‍ക്കുകയായിരുന്നു. 74 ശതമാനം പന്ത് കൈവശം വച്ചിട്ടും ഒരു ഗോള്‍ പോലും സിറ്റിക്ക് അടിക്കാന്‍ കഴിഞ്ഞില്ല.
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. 11ാം സ്ഥാനത്തുള്ള വോള്‍വ്സാണ് ചാംപ്യന്മാരെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചത്. തോല്‍വിയോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് അന്തരം എട്ടായി. റൗള്‍ ജിമിനസ്സിന്റെയും ട്രയോരയുടെയും മുന്നേറ്റം സിറ്റിയെ തകര്‍ക്കുകയായിരുന്നു. 74 ശതമാനം പന്ത് കൈവശം വച്ചിട്ടും ഒരു ഗോള്‍ പോലും സിറ്റിക്ക് അടിക്കാന്‍ കഴിഞ്ഞില്ല. ഡിഫന്‍സിന് പ്രാധാന്യം നല്കി കളിച്ച വോള്‍വ്സിനായി ട്രയോര ഇരട്ട ഗോള്‍(80, 90+4) നേടി.
മറ്റൊരു മല്‍സരത്തില്‍ സൗത്താംപ്ടണിനെ 4-1ന് തോല്‍പ്പിച്ച് ചെല്‍സി ഫോം തുടര്‍ന്നു. അബ്രഹാം(17), മൗണ്ട്(24), കാന്റെ(40), ബാറ്റ്ശുയായി(89) എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. ജയത്തോടെ ലീഗില്‍ ചെല്‍സി അഞ്ചാം സ്ഥാനത്തെത്തി.
അതിനിടെ ലീഗില്‍ തോല്‍വി തുടര്‍ക്കഥയാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നും പതിവ് തെറ്റിച്ചില്ല. 16ാം സ്ഥാനത്തുള്ള ന്യൂകാസിലിനോട് ഒരു ഗോളിനാണ് യുനൈറ്റഡ് തോറ്റത്. ലോങ്സ്റ്റഫാണ് ന്യൂകാസിലിന്റെ ഗോള്‍ 72ാം മിനിറ്റില്‍ നേടിയത്. യുനൈറ്റഡ് 12ാം സ്ഥാനത്താണ്. പതിവ് പോലെ ഒരു ഗോളിനുള്ള പരിശ്രമം നടത്താന്‍ പോലും യുനൈറ്റഡ് താരങ്ങള്‍ക്കായില്ല.
RELATED STORIES
അരുംകൊലകള്‍ ആഘോഷിക്കുന്നതാര്?
3 July 2022 5:31 PM GMTപ്രവാസികളും വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ളയും
1 July 2022 11:50 AM GMTകെഎസ്എസ്പിഎല്‍ കടക്കെണിയില്‍: ദരിദ്രര്‍ക്ക് കൈത്താങ്ങായ സാമൂഹിക...
30 Jun 2022 6:15 AM GMTഅഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍
20 Jun 2022 3:58 AM GMTപുതിയ പട്ടാളനയത്തിനെതിരേ യുവജനങ്ങൾ
18 Jun 2022 4:44 PM GMTരാജ്യസഭാ തിരഞ്ഞെടുപ്പ്: നേട്ടം കൊയ്ത് ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്
11 Jun 2022 12:34 PM GMT