ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്; ലിവര്‍പൂള്‍ മുന്നോട്ട്
ഇറ്റാലിയന്‍ സീരി എയില്‍ സസുഓളയ്‌ക്കെതിരേ യുവന്റസ് 2-1ന്റെ തോല്‍വി നേരിട്ടു.

ഇത്തിഹാദ്: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് (കാരാബോ കപ്പ്) കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി പുറത്ത്. വെസ്റ്റ് ഹാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സിറ്റിയുടെ തോല്‍വി. 5-3നാണ് ചാംപ്യന്‍മാര്‍ തോറ്റ് പുറത്തായത്. കഴിഞ്ഞ നാല് ലീഗ് കപ്പും നേടിയ ചാംപ്യന്‍മാര്‍ നാലാം റൗണ്ടിലാണ് പുറത്തായത്.
മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാമും ലിവര്‍പൂളും ജയിച്ചു.
സ്പാനിഷ് ലീഗില്‍ റയല്‍മാഡ്രിഡിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ച് ഒസാസുന. ലീഗിലെ ആറാം സ്ഥാനക്കാരാണ് ഒസാസുന. റയലിന് നിരവധി ഗോള്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിയില്ല.ലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്താണെങ്കിലും പോയിന്റ് നിലയില്‍ ലീഡെടുക്കാനുള്ള അവസരം അവര്‍ നഷ്ടപ്പെടുത്തി.
ഇറ്റാലിയന്‍ സീരി എയില്‍ സസുഓളയ്‌ക്കെതിരേ യുവന്റസ് 2-1ന്റെ തോല്‍വി നേരിട്ടു. ലീഗില്‍ യുവന്റസ് ഏഴാം സ്ഥാനത്താണ്. മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍, ലാസിയോ, റോമാ, അറ്റ്‌ലാന്റ എന്നിവര്‍ ജയം വരിച്ചു.
RELATED STORIES
ബലി പെരുന്നാള്: ഒമാനില് ജൂലൈ 8 മുതല് ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില് നിന്ന് മദ്യക്കടത്ത്;സൗദിയില് മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര് സ്വദേശി റിയാദില് നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില് പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT