റഹീം സ്‌റ്റെര്‍ലിങിനും വാന്‍ ഡിജക്കിനും പിഎഫ്എ പുരസ്‌കാരം
പിഎഫ്എ യങ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് റഹീം സ്‌റ്റെര്‍ലിങ് നേടിയത്. ഹോളണ്ട് താരമായ ലിവര്‍പൂളിന്റെ സെന്റര്‍ ബാക്ക് വിര്‍ജില്‍ വാന്‍ ഡിജക്ക് പിഎഫ്എ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് നേടിയത്.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി താരം റഹീം സ്‌റ്റെര്‍ലിങ്ങിനും ലിവര്‍പൂള്‍ താരം വിര്‍ജില്‍ വാന്‍ ഡിജക്കിനും പിഎഫ്എ പുരസ്‌കാരം. പിഎഫ്എ യങ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് റഹീം സ്‌റ്റെര്‍ലിങ് നേടിയത്. വാന്‍ ഡിജക്കിനെയും സെര്‍ജിയോ അഗ്വേറയെയും പിന്തള്ളിയാണ് സ്‌റ്റെര്‍ലിങിന്റെ നേട്ടം. ഈ സീസണില്‍ സിറ്റിക്കായി പ്രീമിയര്‍ ലീഗില്‍ 17 ഗോളുകളും 10 അസിസ്റ്റുകളും സ്‌റ്റെര്‍ലിങ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് താരമാണ് സ്‌റ്റെര്‍ലിങ്. പിഎഫ്എയ്ക്ക് പുറമെ റൈറ്റേഴ്‌സ് അസോസിയേഷന്‍ മികച്ച താരമായും സ്‌റ്റെര്‍ലിങിനെ തിരഞ്ഞെടുത്തു.
ഹോളണ്ട് താരമായ ലിവര്‍പൂളിന്റെ സെന്റര്‍ ബാക്ക് വിര്‍ജില്‍ വാന്‍ ഡിജക്ക് പിഎഫ്എ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരമാണ് നേടിയത്. സ്‌റ്റെര്‍ലിങിനെ പിന്തള്ളിയാണ് ഡിജക്കിന്റെ നേട്ടം. 2018ലാണ് സൗത്താഹാംടണില്‍ നിന്നും ഡിജക്ക് ലിവര്‍പൂളിലേക്ക് ചേക്കേറിയത്. സീസണില്‍ ലിവര്‍പൂളിനായി ഡിജക്ക് 20 ഗോള്‍ നേടിയിട്ടുണ്ട്.
RELATED STORIES
കുറ്റിയാടി വനത്തില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍
8 Dec 2019 12:19 PM GMTഅങ്കത്തട്ടൊരുങ്ങി; കാര്യവട്ടത്ത് ക്രിക്കറ്റ് ആവേശം
8 Dec 2019 11:18 AM GMTകേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ്- ജോസ് കെ മാണി തര്‍ക്കം തുടരുന്നു
8 Dec 2019 11:14 AM GMTബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല; യുവതിക്കുനേരെ ആസിഡ് ആക്രമണം
8 Dec 2019 9:06 AM GMTപശുക്കളെ പരിപാലിച്ചാല്‍ കുറ്റവാസന കുറയുമെന്ന് ആര്‍എസ്എസ് മേധാവി
8 Dec 2019 4:01 AM GMT