വലന്‍സിയയുടെ മൂന്ന് താരങ്ങള്‍ക്കും കൊറോണ
BY RSN16 March 2020 5:33 AM GMT

X
RSN16 March 2020 5:33 AM GMT
മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബില്‍ വലന്‍സിയയുടെ മൂന്ന് താരങ്ങള്‍ക്കും കൊറോണ. ഡിഫന്‍ഡറും മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരവുമായ മംഗാല, ജോസെ ലൂയിസ് ഗയ്, എസെകെല്‍ ഗാരെയ്ക്ക് എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. താരങ്ങളെ കൂടാതെ മൂന്ന് ഒഫീഷ്യല്‍സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വലന്‍സിയ ക്ലബ്ബിലെ മുഴുവന്‍ താരങ്ങളും നിരീക്ഷണത്തിലാണ്.
അതിനിടെ, ഇറ്റലിയിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കുക മെയ് മാസത്തിലായിരിക്കുമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ മൂന്ന് വരെയാണ് മല്‍സരങ്ങള്‍ നിര്‍ത്തിവച്ചത്. രോഗം ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയാത്തതാണ് മല്‍സരങ്ങള്‍ വീണ്ടും നീട്ടിവയ്ക്കാന്‍ കാരണം.
Next Story
RELATED STORIES
ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളില് ആന്ത്രാക്സ് സ്ഥിരീകരിച്ചു
29 Jun 2022 5:47 PM GMTമാസപ്പിറവി കണ്ടു; ഒമാനില് ബലിപെരുന്നാള് ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTസൗദിയില് മാസപ്പിറവി കണ്ടു; അറഫാ ദിനം ജൂലൈ എട്ടിന്, ബലി പെരുന്നാള്...
29 Jun 2022 4:40 PM GMTനാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെ മഹാരാഷ്ട്രയിലെ നഗരങ്ങളുടെ...
29 Jun 2022 3:50 PM GMTവിപണിയിലെത്തി രണ്ടാഴ്ചകള്ക്കകം 2,000 യൂണിറ്റ് വെര്ട്ടസ് ഡെലിവറി...
29 Jun 2022 3:36 PM GMTചെലവ് ചുരുക്കല്; 2,500 ജീവനക്കാരെ പിരിച്ചുവിട്ട് ബൈജൂസ് ആപ്പ്
29 Jun 2022 3:12 PM GMT