Football

ചാംപ്യന്‍സ് ലീഗിലെ വംശീയാധിക്ഷേപം; യുവേഫാ അന്വേഷിക്കും

പിഎസ്ജി താരങ്ങളും ഇസ്താബൂളിന് പിന്തുണ നല്‍കി കൊണ്ട് ഗ്രൗണ്ട് വിട്ടിരുന്നു.

ചാംപ്യന്‍സ് ലീഗിലെ വംശീയാധിക്ഷേപം; യുവേഫാ അന്വേഷിക്കും
X


പാരിസ്: കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗിലെ പിഎസ്ജി-ഇസ്താംബൂള്‍ ബാസ്‌ക്‌സെഹര്‍ മല്‍സരത്തിനിടെ ഉണ്ടായ വംശീയാധിക്ഷേപത്തെക്കുറിച്ച് യുവേഫാ അന്വേഷണം നടത്തും. യുവേഫാ ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അറിയിച്ചു. ഇസ്താംബൂള്‍ അസിസ്റ്റന്റ് കോച്ച് പിയേരാ വോബോയാണ് അധിക്ഷേപിക്കപ്പെട്ടത്. മല്‍സരം നിയന്ത്രിച്ച ഫോര്‍ത്ത് അമ്പയര്‍ റുമാനിയയുടെ സെബാസ്റ്റ്യന്‍ കൊളാറ്റസ്‌കൂ ആണ് വോബോയെ ആക്ഷേപിച്ചത്. മല്‍സരത്തിനിടെ ഇസ്താബൂള്‍ ബാസ്‌കസെഹറിനെതിരായുള്ള റഫറിയുടെ നടപടിക്കെതിരേ പ്രതികരിച്ച വോബെയ്‌ക്കെതിരേ സെബാസ്റ്റ്യന്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്താബൂള്‍ താരങ്ങള്‍ ഗ്രൗണ്ട് വിട്ട് പ്രതിഷേധിച്ചു. പിഎസ്ജി താരങ്ങളും ഇസ്താബൂളിന് പിന്തുണ നല്‍കി കൊണ്ട് ഗ്രൗണ്ട് വിട്ടിരുന്നു. തുടര്‍ന്ന് മല്‍സരം മാറ്റിവയ്ക്കുകയായിരുന്നു. ചാംപ്യന്‍സ് ലീഗില്‍ ആദ്യമായാണ് വംശീയാധിക്ഷേപ പരാതി ഉയര്‍ന്നത്.


Next Story

RELATED STORIES

Share it