Football

നേഷന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം; പോര്‍ച്ചുഗലിന് എതിരാളി സ്‌പെയിന്‍

നേഷന്‍സ് ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം; പോര്‍ച്ചുഗലിന് എതിരാളി സ്‌പെയിന്‍
X




ലിസ്ബണ്‍: യുവേഫാ നേഷന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍.രാത്രി 12.45ന് നടക്കുന്ന മല്‍സരത്തില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ നേരിടും. റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലിനായി കാന്‍സലോ, പെപ്പെ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ഡീഗോ ജോട്ട എന്നിവര്‍ കളിക്കും. സ്‌പെയിനിനായി ഫെറാന്‍ ടോറസ്, ഗവി, തിയാഗോ, ബൂസ്‌കെറ്റ്‌സ്, കോക്കോ, മൊറാട്ടോ, ആല്‍ബ എന്നിവരും ഇറങ്ങും. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് സ്വിറ്റസര്‍ലന്റിനെയും നേരിടും. ഇതേ സമയത്ത് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ സെര്‍ബിയ നോര്‍വെയും സ്ലൊവേനിയ സ്വീഡനെയും നേരിടും. നോര്‍ത്ത് മാസിഡോണിയയുടെ എതിരാളി ബള്‍ഗേരിയയാണ്.


കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമായത്. ഇന്നലെ നടന്ന മല്‍സരത്തില്‍ വെയ്ല്‍സിനെ പോളണ്ട് പരാജയപ്പെടുത്തി.




Next Story

RELATED STORIES

Share it