Football

നേഷന്‍സ് ലീഗ് ക്ലാസ്സിക്ക് ജയവുമായി പോര്‍ച്ചുഗല്‍; സ്‌പെയിനിന് തോല്‍വി

ജോട്ടയുടെ ഗോളിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അസിസ്റ്റ് ഒരുക്കിയത്.

നേഷന്‍സ് ലീഗ് ക്ലാസ്സിക്ക് ജയവുമായി പോര്‍ച്ചുഗല്‍; സ്‌പെയിനിന് തോല്‍വി
X


ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. ചെക്ക് റിപ്പബ്ലിക്കിനെതിരേ നാല് ഗോളിന്റെ ജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. യുനൈറ്റഡ് താരം ഡിഗോ ഡലോറ്റ് (33, 52) ഇരട്ട ഗോളുകള്‍ നേടി. ബ്രൂണോ ഫെര്‍ണാണ്ടസ്, ഡീഗോ ജോട്ടാ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. ജോട്ടയുടെ ഗോളിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അസിസ്റ്റ് ഒരുക്കിയത്.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്റിനോട് 2-1ന്റെ തോല്‍വി വഴങ്ങി.ഇതോടെ ചൊവ്വാഴ്ച നടക്കുന്ന സ്‌പെയിന്‍-പോര്‍ച്ചുഗല്‍ മല്‍സരം നിര്‍ണ്ണായകമായി.ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാമതുമാണ്.


മറ്റ് മല്‍സരങ്ങളില്‍ സെര്‍ബിയ സ്വീഡനെ 4-1നും ഉക്രെയ്ന്‍ അര്‍മേനിയയെ എതിരില്ലാത്ത അഞ്ച് ഗോളിനും പരാജയപ്പെടുത്തി.സെര്‍ബിയക്ക് വേണ്ടി അലക്‌സാണ്ടര്‍ മിട്രോവിച്ച് ഹാട്രിക്ക് നേടി.എര്‍ലിങ് ഹാലന്റ് സ്‌കോര്‍ ചെയ്‌തെങ്കിലും നോര്‍വെ സ്ലൊവേനിയയോട് പരാജയപ്പെട്ടു.




Next Story

RELATED STORIES

Share it