Football

റൊണാള്‍ഡോയ്ക്ക് ഡബിള്‍; നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് രണ്ടാം ജയം

ഡീഗോ ജോട്ടാ, ബെര്‍ണാഡോ സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

റൊണാള്‍ഡോയ്ക്ക് ഡബിള്‍; നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് രണ്ടാം ജയം
X

ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി പോര്‍ച്ചുഗല്‍. ഇന്ന് നടന്ന മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗലിന്റെ നേട്ടം. ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. വില്ല്യം കാര്‍വാലോ, കാന്‍സലോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഡീഗോ ജോട്ടാ, ബെര്‍ണാഡോ സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.


ഇതേ ഗ്രൂപ്പില്‍ നടന്ന ചെക്ക് റിപ്പബ്ലിക്ക്-സ്‌പെയിന്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗലിനോടും സ്‌പെയിന്‍ സമനില വഴങ്ങിയിരുന്നു. മറ്റൊരു മല്‍സരത്തില്‍ സ്വീഡനെ നോര്‍വെ 2-1ന് പരാജയപ്പെടുത്തി. നോര്‍വെയ്ക്കാക്കി എര്‍ലിങ് ഹാലന്റ് ഇരട്ട ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആന്റണി ഏലാങ്കയാണ് സ്വീഡന്റെ ആശ്വാസ ഗോള്‍ നേടിയത്.




Next Story

RELATED STORIES

Share it