ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ഓഗസ്റ്റ് 23ന്
ബെന്‍ഫിക്കയിലെ എസ്റ്റാഡിയോ ഡാ ലുസ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറുക.

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തിയ്യതി പുറത്ത് വിട്ട് യുവേഫാ. ഓഗ്‌സ്റ്റ് 23ന് ലിസ്ബണിലാണ് ഫൈനല്‍ അരങ്ങേറുക. കൊറോണയെ തുടര്‍ന്ന് നിര്‍ത്തിവച്ച പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഓഗ്‌സ്റ്റ് 7,8 തിയ്യതികളിലായി നടക്കും. തുടര്‍ന്നുള്ള ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ ഓഗസ്റ്റ് 12 മുതല്‍ 16 വരെ നടക്കും.
സെമി ഫൈനല്‍ മല്‍സരങ്ങള്‍ 18, 19 തിയ്യതികളില്‍ നടക്കും. ബെന്‍ഫിക്കയിലെ എസ്റ്റാഡിയോ ഡാ ലുസ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറുക. പ്രീക്വാര്‍ട്ടറിന് ശേഷമുള്ള മല്‍സരങ്ങള്‍ ഒരു പാദമായിട്ടാണ് നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തില്‍ ആണ് മല്‍സരങ്ങള്‍ അരങ്ങേറുക. യുവന്റസ്-ലിയോണ്‍(0-1), മാഞ്ചസ്റ്റര്‍ സിറ്റി- റയല്‍ മാഡ്രിഡ് (2-1), ബയേണ്‍-ചെല്‍സി (3-0), ബാഴ്‌സലോണാ-നപ്പോളി (1-1) എന്നീ മല്‍സരങ്ങളാണ് ആദ്യ പാദത്തില്‍ അവസാനിച്ചത്. ഈ മല്‍സരങ്ങളുടെ രണ്ടാം പാദമല്‍സരങ്ങളാണ് 7, 8 തിയ്യതികളില്‍ നടക്കുക.
RELATED STORIES
സ്ത്രീകള്ക്കെതിരായുള്ള പീഡനങ്ങളില് പ്രതികള്ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMTകളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMT