Football

ചാംപ്യന്‍സ് ലീഗ്: എവേ ഗോളില്‍ യുനൈറ്റഡ്; പിഎസ്ജി പുറത്ത്

ഇരുപാദങ്ങളിലുമായി 3-3 അഗ്രിഗേറ്റിലായിരുന്നു അവസാന ഫലം. എന്നാല്‍ ഏറ്റവും കൂടുതല്‍ എവേ ഗോള്‍ അടിച്ചതിന്റെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗ്:  എവേ ഗോളില്‍ യുനൈറ്റഡ്; പിഎസ്ജി പുറത്ത്
X

പാരിസ്: എവേ ഗോളിന്റെ പിന്‍ബലത്തില്‍ പിഎസ്ജിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 3-3 അഗ്രിഗേറ്റിലായിരുന്നു അവസാന ഫലം. എന്നാല്‍ ഏറ്റവും കൂടുതല്‍ എവേ ഗോള്‍ അടിച്ചതിന്റെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക് കടക്കുകയായിരുന്നു. ആദ്യ പാദത്തില്‍ 2-0 ത്തിന് മുന്നിലായിരുന്ന ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി രണ്ടാം പാദവും എളുപ്പമാവുമെന്ന വിശ്വാസത്തിലാണ് സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. യുനൈറ്റഡാവട്ടെ 10 ഓളം താരങ്ങള്‍ പരിക്കിന്റെ പിടിയിലായി പകരം പുതിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കളിക്കാന്‍ ഇറങ്ങിയത്.

മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ റൊമേലു ലൂക്കാക്കു യുനൈറ്റഡിന്റെ ആദ്യ ഗോള്‍ നേടി. ബഫണിനെ മറികടന്ന്് ലൂക്കാക്കു പന്ത് വലയിലെത്തിക്കുകയായിരുന്നു. 12ാം മിനിറ്റില്‍ ബെര്‍നറ്റ് ആണ് പിഎസ്ജിയുടെ ഗോള്‍ നേടിയത്. സ്‌കോര്‍ 1-1. ഏവരെയും ഞെട്ടിച്ചു കൊണ്ട് യുനൈറ്റഡ് ലൂക്കാക്കുവിലൂടെ വീണ്ടും ഒരു ഗോള്‍. സ്‌കോര്‍ 21. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ 18 കാരനായ തഹിത് ചോങ്ങിനെയും 17 കാരനായ ഗ്രീന്‍വുഡിനെയും കോച്ച് സോള്‍ഷ്യാര്‍ യുനൈറ്റഡിനായി ഇറക്കി. 18ന് താഴെയുള്ള അഞ്ചു താരങ്ങളെയാണ് യുനൈറ്റഡ് ഇന്നിറക്കിയത്.

കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഡാലോട്ട് എടുത്ത ഷോട്ട് എംബാപ്പെയുടെ കയ്യില്‍ തട്ടിയിരുന്നു. ഇത് വാറില്‍(വീഡിയോ അസിസ്റ്റന്റ് റഫറി) തെളിയുകയും ചെയ്തു. തുടര്‍ന്ന് ഒരു പെനാല്‍റ്റി. പെനാല്‍റ്റി എടുക്കാന്‍ മുന്നോട്ട് വന്നത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. 94ാം മിനിറ്റില്‍ പാരിസിനെ ദുഖത്തിലാഴ്ത്തിയ ആ ഗോള്‍ റാഷ്‌ഫോര്‍ഡിലൂടെ വന്നു. 3-1. അഗ്രിഗേറ്റില്‍ 3-3. ഏറ്റവും കൂടുതല്‍ എവേ ഗോള്‍ നേടിയതാവട്ടെ യുനൈറ്റഡും. കൂടുല്‍ എവേ ഗോള്‍ നേടിയത്തിന്റെ പിന്‍ബലത്തില്‍ റഫറി യുനൈറ്റഡിനെ വിജയിയായി പ്രഖ്യാപിച്ചു. ചാംപ്യന്‍സ് ലീഗ് എന്ന സ്വപ്‌നം പാതി വഴിയില്‍ ഉപേക്ഷിച്ച് എംബാപ്പെയും ടീമും ഗ്രൗണ്ടിനോട് വിട പറഞ്ഞു. ആദ്യ പാദത്തില്‍ പരാ്ജയപ്പെട്ട ഒരു ടീം രണ്ടാം പാദത്തില്‍ വന്‍ തിരിച്ചുവരവ് നടത്തി ക്വാര്‍ട്ടറില്‍ എത്തുന്നത് ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ്.

Next Story

RELATED STORIES

Share it