Football

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ലിവര്‍പൂളിന് എതിരാളി റയല്‍; പിഎസ്ജിക്ക് ബയേണ്‍

ഏപ്രില്‍ ഏഴ് മുതലാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ അരങ്ങേറുക.

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ലിവര്‍പൂളിന് എതിരാളി റയല്‍; പിഎസ്ജിക്ക് ബയേണ്‍
X


പാരിസ്; ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരുങ്ങുന്നത് ഫൈനലിനെ വെല്ലുന്ന പോരാട്ടങ്ങള്‍. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ലൈനപ്പ് നറുക്കിലാണ് തീപ്പാറും പോരാട്ടങ്ങള്‍ക്ക് തീരുമാനമായത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ പിഎസ്ജി ബയേണ്‍ മ്യൂണിക്ക് പോരാട്ടമാണ് ഏറ്റവും കടുത്തത്. മറ്റൊരു ക്വാര്‍ട്ടറില്‍ ലിവര്‍പൂളും റയല്‍ മാഡ്രിഡും ഏറ്റുമുട്ടുമ്പോള്‍ 2018 ഫൈനലിന്റെ ആവര്‍ത്തനമാണ് നടക്കുക. ലീഗില്‍ വന്‍ കുതിപ്പ് നടത്തുന്ന മാഞ്ച്‌സറ്റര്‍ സിറ്റിയുടെ എതിരാളി ബോറൂസിയാ ഡോര്‍ട്ട്മുണ്ടാണ്. ചെല്‍സിയുടെ എതിരാളിയാവട്ടെ യുവന്റസിനെ മുട്ടുകുത്തിച്ച് വരുന്ന എഫ് സി പോര്‍ട്ടോയും.



Next Story

RELATED STORIES

Share it