Football

തുര്‍ക്കി ഗോള്‍ കീപ്പര്‍ റുസ്തു റെക്ബെറിന് കൊവിഡ് 19; നില ഗുരുതരം

തുര്‍ക്കിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ് റുസ്തു. ബാഴ്സലോണയ്ക്കുവേണ്ടിയും താരം നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

തുര്‍ക്കി ഗോള്‍ കീപ്പര്‍ റുസ്തു റെക്ബെറിന് കൊവിഡ് 19; നില ഗുരുതരം
X

ഇസ്താംബൂള്‍: തുര്‍ക്കിയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ റുസ്തു റെക്ബെറിന് കൊവിഡ്- 19. തുര്‍ക്കിക്കുവേണ്ടി 120 മല്‍സരങ്ങള്‍ കളിച്ച റുസ്തുവിന് കൊറോണ സ്ഥിരീകരിച്ചെന്നും നില ഗുരുതരമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ ഇസില്‍ റെക്ബെര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. തന്റെയും രണ്ട് മക്കളുടെയും ഫലം നെഗറ്റീവാണെന്നും അവര്‍ അറിയിച്ചു. തുര്‍ക്കിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമാണ് റുസ്തു. ബാഴ്സലോണയ്ക്കുവേണ്ടിയും താരം നിരവധി മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

2002ലെ ലോകകപ്പ് ഫുട്ബോളിലെ തുര്‍ക്കിയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത് റുസ്തു ആയിരുന്നു. റുസ്തുവിലൂടെയാണ് തുര്‍ക്കി സെമിഫൈനല്‍ വരെ മുന്നേറിയത്. സെമിയില്‍ ഒരുഗോളിന് തുര്‍ക്കി ബ്രസീലിനോട് പരാജയപ്പെടുകയായിരുന്നു. സെമിയില്‍ തുര്‍ക്കി വലയില്‍ ഒരുഗോള്‍ നേടാനാവാതെ ആദ്യപകുതിയില്‍ ബ്രസീലിന്റെ ഇതിഹാസതാരങ്ങളായ റൊണാള്‍ഡോ, റിവാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റിക്കാര്‍ഡീഞ്ഞോ എന്നിവരടങ്ങുന്ന ബ്രസീല്‍ ടീം വിയര്‍ക്കുന്നത് ലോകം കണ്ടിരുന്നു.

റുസ്തു റെകബെര്‍ എന്ന തുര്‍ക്കി ഗോള്‍ കീപ്പറായിരുന്നു ബ്രസീല്‍ എന്ന വന്‍മതിലിനെ പിടിച്ചുകെട്ടിയത്. റുസ്തുവിനെ ലോകം ഓര്‍ക്കുന്നതും 2002 ലോകകപ്പിലൂടെയാണ്. തുടര്‍ന്ന് രണ്ടാംപകുതിയിലാണ് റൊണാള്‍ഡോയിലൂടെ ബ്രസീല്‍ തുര്‍ക്കി വല ഭേദിച്ചതും ഫൈനലില്‍ പ്രവേശിച്ചതും. ഒടുവില്‍ റുസ്തുവിന്റെ മികവില്‍ മൂന്നാംസ്ഥാനവുമായാണ് തുര്‍ക്കി ആ ലോകകപ്പിനോട് വിടപറഞ്ഞത്.

Next Story

RELATED STORIES

Share it