Football

ചാംപ്യന്‍സ് ലീഗ്; ടോട്ടന്‍ഹാമും വലന്‍സിയയും പുറത്ത്; ലിവര്‍പൂള്‍ ഇന്നിറങ്ങും

ചാംപ്യന്‍സ് ലീഗ്; ടോട്ടന്‍ഹാമും വലന്‍സിയയും പുറത്ത്; ലിവര്‍പൂള്‍ ഇന്നിറങ്ങും
X

ലണ്ടന്‍: ജര്‍മന്‍ ക്ലബ്ബ് ആര്‍ ബി ലെപ്‌സിഗിനോട് തോറ്റ് ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാം ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത മൂന്നുഗോള്‍ നേട്ടത്തോടെയാണ് ലെപ്‌സിഗ് ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ജയം നേടിയ ലെപ്‌സിഗ് രണ്ടാം പാദത്തില്‍ മൂന്ന് ഗോളും നേടി. 4-0ത്തിന്റെ അഗ്രിഗേറ്റിലാണ് ലെപ്‌സിഗ് അവസാന എട്ടിലേക്ക് ടിക്കെറ്റെടുത്തത്.

ഇന്ന് നടന്ന മറ്റൊരു പ്രീ-ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ വലന്‍സിയയെ 4-3ന് തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്‌ലാന്റ ക്വാര്‍ട്ടറില്‍ കടന്നത്. ഇലിസിച്ചാണ് അറ്റ്‌ലാന്റയ്ക്കായി നാലുഗോള്‍ നേടിയത്. ചരിത്രത്തില്‍ ആദ്യമായാണ് അറ്റ്‌ലാന്റ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ആദ്യപാദത്തില്‍ 1-3ന് തോറ്റ സ്പാനിഷ് ക്ലബ്ബ് രണ്ടാം പാദത്തിലും തകരുകയായിരുന്നു. 8-4ന്റെ അഗ്രിഗേറ്റ് ജയമാണ് അറ്റ്‌ലാന്റ നേടിയത്. നാളെ നടക്കുന്ന മറ്റ് പ്രീ-ക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെയും പിഎസ്ജി ഡോര്‍ട്ട്മുണ്ടിനെയും നേരിടും. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ തോറ്റിരുന്നു. ആദ്യ പാദത്തില്‍ തോറ്റ ഡോര്‍ട്ട്മുണ്ടിനും ഇന്ന് ജയം അനിവാര്യമാണ്.




Next Story

RELATED STORIES

Share it