Football

2026 ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ എത്തിയ ടീമുകള്‍ ഇവര്‍

2026 ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ എത്തിയ ടീമുകള്‍ ഇവര്‍
X

പാരിസ്: 2026-ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളുടെ അവസാന ഘട്ടമാണ് നിലവില്‍ നടക്കുന്നത്. ഇതിനകം 34 ടീമുകള്‍ ലോകകപ്പിലേക്ക് യോഗ്യത നേടി. യൂറോപ്യന്‍ മേഖലയില്‍ 16 ടീമുകള്‍ പ്ലേ ഓഫിലേക്ക് കടന്നു. ഈ മല്‍സ രങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തിലാണ് നടക്കുന്നത്. ലോകകപ്പ് ഡ്രോ ഡിസംബര്‍ 5-ന് നടക്കും.

ഇറ്റലി, ഉക്രെയ്ന്‍, റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റ്, അല്‍ബേനിയ, ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്കിയ, പോളണ്ട് എന്നിവരാണ് യൂറോപില്‍ നിന്നുള്ള യോഗ്യതാ റൗണ്ടിലെ റണ്ണേഴ്‌സ് അപ്പ്. ഇവര്‍ പ്ലേ ഓഫ് കളിച്ച് ജയിച്ച് വേണം യോഗ്യത നേടാന്‍. ഇവര്‍ക്കൊപ്പം റുമാനിയ, സ്വീഡന്‍, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവരും പ്ലേ ഓഫ് കളിക്കണം.

ആകെയുള്ള 16 ടീമുകളെ നാല് ടീമുകള്‍ ഉള്‍പ്പെടുന്ന നാല് പോട്ടുകളായി തരംതിരിക്കും. ഫിഫാ റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് പോട്ട് എ മുതല്‍ പോട്ട് സി വരെയുള്ള ഗ്രൂപ്പുകളെ തരംതിരിക്കുക. നേഷന്‍സ് ലീഗ് വഴിയുള്ള യോഗ്യത അനുസരിച്ചാണ് പോട്ട് ഡിയിലെ ടീമുകളെ തരംതിരിക്കുക. ഓരോ ടീമിനും രണ്ട് ജയമാണ് ലോകകപ്പ് യോഗ്യതയ്ക്കായി വേണ്ടത്. ഒരു സെമി, ഒരു ഫൈനല്‍ എന്ന അടിസ്ഥാനത്തിലാണ് മല്‍സരം.മാര്‍ച്ച് 26നും മാര്‍ച്ച് 31നുമാണ് പ്ലേ ഓഫ് മല്‍സരങ്ങള്‍ നടക്കുക.

ഇന്റര്‍കോണ്ടിനന്റല്‍ ഡ്രോ നവംബര്‍ 20നാണ് നടക്കുക. ഇതില്‍ ആറ് ടീമുകളാണ് ഉണ്ടാവുക. കോണ്‍മെബോള്‍, ഓഷ്യാന, ഏഷ്യാ, ആഫ്രിക്ക, എന്നിവിടങ്ങളില്‍ നി്ന്ന് ഓരോ ടീമും കോണ്‍കാകാഫില്‍ നിന്ന് രണ്ടു ടീമുമാണ് ലോകകപ്പ് യോഗ്യതയ്ക്കായി പോരാടുന്നത്. ബൊളീവിയ, ന്യൂകാലിഡോണിയ, ഡിആര്‍ കോങ്കോ എന്നീ മൂന്ന് ടീമുകള്‍ക്ക് പുറമെ മൂന്നേ പേര്‍ കൂടി പ്ലേ ഇന്റര്‍കോണ്ടിനന്റല്‍ പ്ലേ ഓഫ് കളിക്കും.




Next Story

RELATED STORIES

Share it