Football

താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു; നോഹ സദോയി ബ്ലാസ്റ്റേഴ്സ് വിട്ടു

താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു; നോഹ സദോയി ബ്ലാസ്റ്റേഴ്സ് വിട്ടു
X

കൊച്ചി: ഐഎസ്എല്‍ അനിശ്ചിതത്വത്തിലായതോടെ സൂപ്പര്‍ താരം നോഹ സദോയ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. നേരത്തേ ക്യാപ്റ്റനും ടീമിലെ പ്രധാന താരവുമായി അഡ്രിയാന്‍ ലൂണയും ടീം വിട്ടിരുന്നു. ഇത്തവണ ക്ലബ്ബ് പുതുതായി എത്തിച്ച തിയാഗോ ആല്‍വസും ക്ലബ്ബുമായി വഴിപിരിഞ്ഞിരുന്നു.

ലോണ്‍ അടിസ്ഥാനത്തിലാണ് നോഹ ടീം വിട്ടിരിക്കുന്നത്. വരുന്ന സീസണില്‍ താരം ഇന്‍ഡൊനീഷ്യന്‍ ക്ലബ്ബിനായി കളിക്കുമെന്നാണ് റിപോര്‍ട്ട്. പരസ്പര ധാരണയോടെയാണ് നോഹയും ബ്ലാസ്റ്റേഴ്സും ലോണ്‍ കരാറിലെത്തിയത്. 2026 മേയ് 31-വരെയാണ് നോഹയും ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍. താരം ഇനി ക്ലബ്ബിലേക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

സൂപ്പര്‍ ലീഗ് പ്രതിസന്ധിയിലായതോടെ ക്ലബ്ബുകളില്‍നിന്ന് പ്രധാനതാരങ്ങള്‍ കൊഴിഞ്ഞുപോകാന്‍ തുടങ്ങി. എഫ്‌സി ഗോവയുടെ സ്പാനിഷ് താരങ്ങളായ ബോറിയ ഹെരേര, ഹാവിയര്‍ സിവേറിയോ, ജംഷേദ്പുര്‍ എഫ്‌സിയുടെ സ്പാനിഷ് താരം ഹാവിയര്‍ ഹെര്‍ണാണ്ടസ്, ബെംഗളൂരു എഫ്‌സിയുടെ സ്പാനിഷ് മുന്നേറ്റനിരക്കാരന്‍ എഡ്ഗാര്‍ മെന്‍ഡസ് എന്നിവര്‍ ഇതിനകം ക്ലബ് വിട്ടു. ബെംഗളൂരു എഫ്‌സി പരിശീലകന്‍ ജെറാര്‍ഡ് സരഗോസയും കരാര്‍ അവസാനിപ്പിച്ച് മടങ്ങി. തിയാഗോ അല്‍വെസുമായുള്ള കരാര്‍ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിരുന്നു. അതിനുശേഷമാണ് ലൂണയെ വിട്ടത്.





Next Story

RELATED STORIES

Share it