Football

ആഫ്രിക്കന്‍ ഫുട്‌ബോള്‍ പോരാട്ടം ഇന്ന് മുതല്‍

32ാമത് ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സിനാണ് ഈജിപ്തില്‍ തുടക്കമാവുന്നത്. 24 ടീമുകള്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ക്കാണ് ഈജിപ്ത് സാക്ഷ്യം വഹിക്കുക.

ആഫ്രിക്കന്‍ ഫുട്‌ബോള്‍ പോരാട്ടം ഇന്ന് മുതല്‍
X

കെയ്‌റോ: കോപ്പയുടെ ഫുട്‌ബോള്‍ ആവേശം ബ്രസീലില്‍ അലയടിക്കുമ്പോള്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് ഈജിപ്തിലും തുടക്കമാവും. 32ാമത് ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷന്‍സിനാണ് ഈജിപ്തില്‍ തുടക്കമാവുന്നത്. 24 ടീമുകള്‍ അണിനിരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ക്കാണ് ഈജിപ്ത് സാക്ഷ്യം വഹിക്കുക. നേരത്തെ 16 ടീമുകളായിരുന്നു ആഫ്രിക്കന്‍ നാഷന്‍സില്‍ കളിക്കുക. ഇത്തവണയാണ് ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചത്.

ആറു വേദികളിലായി നടക്കുന്ന മല്‍സരത്തിലെ പ്രധാന ആകര്‍ഷണം ഈജിപ്ത് താരം മുഹമ്മദ് സലാഹും (ലിവര്‍പൂള്‍) തന്റെ സഹതാരവും സാഡിയോ മാനെയുമാണ്. മാനെ സെനഗല്‍ ടീമിന്റെ ക്യാപ്റ്റനാണ്. കഴിഞ്ഞവര്‍ഷം ഈജിപ്തിനെ തോല്‍പ്പിച്ച് കാമറൂണ്‍ ആണ് കിരീടം നേടിയത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ഈജിപ്ത് സിംബാബ്‌വെയെ നേരിടും.

Next Story

RELATED STORIES

Share it