പ്രീമിയര്‍ ലീഗ് ; സിറ്റിക്ക് ഞെട്ടല്‍; ലീഡ്‌സിനോട് തോല്‍വി
2-1നാണ് ഒമ്പതാം സ്ഥാനത്തുള്ള ലീഡ്‌സ് സിറ്റിയെ തകര്‍ത്തത്.

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം അവസാന റൗണ്ടുകളിലേക്ക് കടക്കവെ ഒന്നാം സ്ഥാനത്തുള്ള മാഞ്ച്‌സറ്റര്‍ സിറ്റിക്ക് തോല്‍വി. എളുപ്പം പ്രീമിയര്‍ ലീഗ് കിരീടം ചൂടാമെന്ന സിറ്റിയുടെ മോഹത്തിനാണ് ഇന്ന് ലീഡസ് യുനൈറ്റഡ് വിള്ളല്‍ വീഴ്ത്തിയത്. 2-1നാണ് ഒമ്പതാം സ്ഥാനത്തുള്ള ലീഡ്‌സ് സിറ്റിയെ തകര്‍ത്തത്. ഡല്ലസിന്റെ ഇരട്ട ഗോളാണ് ലീഡ്‌സിനെ രക്ഷിച്ചത്. ടോറസാണ് സിറ്റിയുടെ സമനില ഗോള്‍ നേടിയത്. കൂപ്പര്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതോടെ 10 പേരുമായാണ് ലീഡസ് രണ്ടാം പകുതിയില്‍ ഇറങ്ങിയത്. ഇഞ്ചുറി ടൈമിലേ തന്റെ രണ്ടാം ഗോളോടെയാണ് ഡല്ലസ് ലീഡ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ ചെമ്പട അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. മുഹമ്മദ് സലാഹ് (57), അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് (90) എന്നിവരാണ് ലിവര്‍പൂള്‍ സ്‌കോറര്‍മാര്‍. വില്ലയ്ക്ക് വേണ്ടി 43ാം മിനിറ്റില്‍ വാറ്റ്കിന്‍സാണ് സ്‌കോര്‍ ചെയ്തത്.
RELATED STORIES
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും
25 Jun 2022 1:57 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്‍ട്ട്
25 Jun 2022 1:52 AM GMTസംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിക്കും; ജനത്തിന്...
25 Jun 2022 1:46 AM GMTമഹാരാഷ്ട്ര: വിമതര്‍ക്കെതിരേ ഇന്ന് നിയമ നടപടികള്‍ക്ക് സാധ്യത
25 Jun 2022 1:21 AM GMTഎംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്‍പ്പെടെ 19...
25 Jun 2022 1:16 AM GMTസാംസങ് ഗാലക്സി എഫ് 13 ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
24 Jun 2022 7:35 PM GMT