സ്പാനിഷ് ലീഗ്; ജയം തുടര്‍ന്ന് ബാഴ്‌സലോണ; മെസ്സിക്കും അന്‍സുവിനും ഗോള്‍
അവസാന സ്ഥാനക്കാരായ ലെഗനീസിനെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ലയണല്‍ മെസ്സിയും ടീനേജ് താരം അന്‍സു ഫാത്തിയുമാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്.
BY SRF17 Jun 2020 6:49 AM GMT

X
SRF17 Jun 2020 6:49 AM GMT
ക്യാപ് നൗ: സ്പാനിഷ് ലീഗിലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജയിച്ച് ബാഴ്‌സലോണ. അവസാന സ്ഥാനക്കാരായ ലെഗനീസിനെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ലയണല്‍ മെസ്സിയും ടീനേജ് താരം അന്‍സു ഫാത്തിയുമാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. 42ാം മിനിറ്റില്‍ അന്‍സു ആണ് ആദ്യ ഗോള്‍ നേടിയത്. 17 കാരനായ അന്‍സുവിന്റെ സീസണിലെ ഏഴാം ഗോളാണിത്. പെനാല്‍റ്റിയിലൂടെ 69ാം മിനിറ്റില്‍ ആയിരുന്നു മെസ്സിയുടെ ഗോള്‍. സീസണിലെ മെസ്സിയുടെ 21ാം ഗോളാണിത്. മെസ്സിയുടെ ബാഴ്‌സയ്ക്കായുള്ള 699ാം ഗോളെന്ന പ്രത്യേകതയും ഇതിനുണ്ട്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയ്ക്ക് 64 പോയിന്റായി. മറ്റ് മല്‍സരങ്ങളില്‍ മല്ലോര്‍ക്കയെ വിയ്യാറല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഗെറ്റഫെ-എസ്പാനിയോള്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
മൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്ഡ് നേട്ടത്തില്...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്വീസ് ചാര്ജ് ഈടാക്കുന്നതിന്...
4 July 2022 2:50 PM GMTആള്ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്...
4 July 2022 2:43 PM GMTഅവര്ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMTകൊടകര സഹൃദയ എന്ജിനീയറിംഗ് കോളജില് ഇന്നൊവേഷനുകളുടെ പ്രദര്ശനം ആറിന്
4 July 2022 2:32 PM GMT