Football

സൂപ്പര്‍ ലീഗ് കേരള; അബ്ദുള്‍ ഹക്കുവിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി

സൂപ്പര്‍ ലീഗ് കേരള; അബ്ദുള്‍ ഹക്കുവിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി
X

മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണിന് മുന്നോടിയായി മലയാളി താരം അബ്ദുള്‍ ഹക്കുവിനെ ടീമിലെത്തിച്ച് മലപ്പുറം എഫ്‌സി. പ്രതിരോധ നിരയിലേക്ക് പരിചയസമ്പന്നനായ താരത്തെ സ്വന്തമാക്കിയെന്ന് ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. പ്രതിരോധത്തില്‍ സെന്റര്‍ ബാക്കായും റൈറ്റ് ബാക്കായും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള അബ്ദുള്‍ ഹക്കുവിന്റെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഗോകുലം കേരള എഫ്സി, റിയല്‍ കാശ്മീര്‍ എഫ്സി എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് ഹക്കു. സൂപ്പര്‍ ലീഗില്‍ ഏറ്റവും ഒടുവില്‍ കാലിക്കറ്റ് എഫ്സിക്ക് വേണ്ടിയാണ് ഹക്കു ബൂട്ടണിഞ്ഞത്.




Next Story

RELATED STORIES

Share it