Football

സാഫ് കപ്പില്‍ ഛേത്രിക്ക് ഡബിള്‍; ഇന്ത്യ ഫൈനലില്‍

ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79ആയി.

സാഫ് കപ്പില്‍ ഛേത്രിക്ക് ഡബിള്‍; ഇന്ത്യ ഫൈനലില്‍
X


മാലി: സാഫ് കപ്പിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ഇന്ത്യക്ക് ജയം. മാല്‍ഡീവ്‌സിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശക്കൊട്ടിന് യോഗ്യത നേടിയത്. ഛേത്രിയുടെ ചിറകിലേറി ഇന്ത്യ മികച്ച പ്രകടനാണ് ഇന്ന് പുറത്തെടുത്തത്. ക്യാപ്റ്റന്‍ ഛേത്രി ഇന്ന് ഇരട്ട ഗോള്‍ നേടി. ഇതോടെ താരത്തിന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 79ആയി. 33ാം മിനിറ്റില്‍ മന്‍വീറാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. തുടര്‍ന്ന് മാല്‍ഡീവ്‌സ് ക്യാപ്റ്റന്‍ അലി അഷ്ഫാഖ് ടീമിന് സമനില നല്‍കി (1-1).


രണ്ടാം പകുതിയിലെ 62ാം മിനിറ്റിലാണ് ഛേത്രിയുടെ ആദ്യ ഗോള്‍. മന്‍വീറിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍(2-1). ഈ ലീഡ് നേടിയ ശേഷം 71ാം മിനിറ്റിലും ഇന്ത്യ ഛേത്രിയിലൂടെ തിരിച്ചടിക്കുകയായിരുന്നു (3-1).ഒരു ഹെഡറില്‍ നിന്നായിരുന്നു ഗോള്‍. ടൂര്‍ണ്ണമെന്റിലെ ഛേത്രിയുടെ നാലാം ഗോളായിരുന്നു. 16ന് നടക്കുന്ന ഫൈനലില്‍ നേപ്പാളാണ് ഇന്ത്യയുടെ എതിരാളി. അവസാനമായി രണ്ട് തവണ നേപ്പാളിനെ നേരിട്ടപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം.




Next Story

RELATED STORIES

Share it