Football

സുബ്രതോ കപ്പ്; കേരളം 10 വര്‍ഷത്തിനു ശേഷം ഫൈനലില്‍

സുബ്രതോ കപ്പ്; കേരളം 10 വര്‍ഷത്തിനു ശേഷം ഫൈനലില്‍
X

ന്യൂഡല്‍ഹി: സുബ്രതോ കപ്പിന്റെ 64മത് എഡിഷനില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് ഫാറൂഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫൈനലില്‍. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേരളം ഫൈനലിലെത്തുന്നത്. ഡല്‍ഹിയിലെ എഎംബി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന സെമിഫൈനലില്‍ മുഹമ്മദ് അഷ്മിലിന്റെ ഗോളില്‍ കേരളം മിസോറാമിനെ(ആര്‍എംഎസ്എ സ്‌കൂള്‍) ഒരുഗോളിന് പരാജയപ്പെടുത്തി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ലക്ഷദ്വീപിനെ രണ്ടുഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഡല്‍ഹി, ഛത്തീസ്ഗഡ്, മേഘാലയ തുടങ്ങിയവര്‍ക്കെതിരെ വിജയങ്ങളോടെ ഗ്രൂപ്പ് ചാംപ്യന്‍മായിരുന്നു കേരളം. ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് ഗോളുകള്‍ നേടിയ കേരളം രണ്ട് ഗോളുകള്‍ മാത്രമേ വഴങ്ങിയിട്ടൊള്ളൂ. സെപ്റ്റംബര്‍ 25നാണ് കേരളവും സിബിഎസ്ഇ(അമെനിറ്റി പബ്ലിക് സ്‌കൂള്‍)യുമായുള്ള ഫൈനല്‍ മല്‍സരം.

വി പി സുനീറാണ് ടീമിന്റെ പരിശീലകന്‍. മനോജ് കുമാറാണ് ഗോള്‍ കീപ്പര്‍ പരിശീലകന്‍. ഫിസിയോ നോയല്‍ സജോ, ടീം മാനേജര്‍ അഭിനവ്, ഷജീര്‍ അലി, ജലീല്‍ പി എസ് എന്നിവരാണ് മറ്റു ടീം സ്റ്റാഫുകള്‍. ഗോകുലം കേരള എഫ്സിയാണ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.

Next Story

RELATED STORIES

Share it