Football

സുബ്രതോ കപ്പ്: കണക്കുകൂട്ടലില്‍ പിഴച്ച് കേരളം പുറത്ത്

സുബ്രതോ കപ്പ് അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അണ്ടര്‍17 വിഭാഗത്തില്‍ പൂള്‍ ഇയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്‌സ് ടീമിനെ 6-1 എന്ന നിലയില്‍ തകര്‍ത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന എന്‍എന്‍എംഎച്ച്എസ്എസ് ചേലേമ്പ്ര പുറത്തായി.

സുബ്രതോ കപ്പ്: കണക്കുകൂട്ടലില്‍ പിഴച്ച് കേരളം പുറത്ത്
X

പെരിന്തല്‍മണ്ണ:സുബ്രതോ കപ്പ് അന്തര്‍ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അണ്ടര്‍17 വിഭാഗത്തില്‍ പൂള്‍ ഇയിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശ് എയര്‍ഫോഴ്‌സ് ടീമിനെ 6-1 എന്ന നിലയില്‍ തകര്‍ത്തിട്ടും കേരളത്തെ പ്രതിനിധീകരിക്കുന്ന എന്‍എന്‍എംഎച്ച്എസ്എസ് ചേലേമ്പ്ര പുറത്തായി. പൂള്‍ ഇയിലെ എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ കേരളവും മിസോറാമും തുല്യ പോയന്റുകള്‍ നേടി ഗ്രൂപ്പില്‍ ഒന്നാമതായി. എന്നാല്‍, ഗോള്‍ ആവറേജിന്റെ പിന്‍ബലത്തില്‍ മിസോറാം കേരളത്തെ പിന്തള്ളുകയായിരുന്നു.

ബംഗ്ലാദേശിനെതിരെ അവസാന മത്സരത്തില്‍ മികച്ച ഗോള്‍ ആവറേജില്‍ ജയം അനിവാര്യമായിരുന്ന കേരളം മികച്ച ഗെയിം തന്നെയാണ് പുറത്തെടുത്തത്. മുന്നേറ്റങ്ങള്‍ മുഴുവന്‍ ഗോളാക്കി മാറ്റാന്‍ സാധിക്കാത്തതാണ് കേരളത്തിന് വിനയായത്.

കേരളത്തിനു വേണ്ടി ക്യാപറ്റന്‍ നന്ദു കൃഷ്ണ ഹാട്രിക് നേടി. മുഹമ്മദ് റോഷല്‍, അബ്ദുള്‍ ഫാഹിസ്, ഹേമന്ദ് എന്നിവരാണ് കേരളത്തിനു വേണ്ടി സ്‌കോര്‍ ചെയ്തത്.

ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ മിസോറാമിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച കേരളം, ഐബിഎസ്ഒ ഡല്‍ഹിയെ 12- 3 എന്ന നിലയിലും, വെസ്റ്റ് ബംഗാളിനെ 3-0 എന്ന നിലയിലും പരാജയപെടുത്തിയിരുന്നു. മരണ ഗ്രൂപ്പെന്നറിയപ്പെട്ട പൂള്‍ ഇയില്‍ നിന്ന് നിര്‍ഭാഗ്യം കൊണ്ടാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസ് ടീം പുറത്തായത്. മന്‍സൂര്‍ അലിയാണ് ടീം കോച്ച്.

Next Story

RELATED STORIES

Share it