Football

കോപ്പാ; സുവാരസും കവാനിയും മിന്നി; ഇക്വഡോറിനെ തകര്‍ത്ത് ഉറുഗ്വയ്

ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വയുടെ ജയം. മല്‍സരത്തിലെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു.

കോപ്പാ; സുവാരസും കവാനിയും മിന്നി; ഇക്വഡോറിനെ തകര്‍ത്ത് ഉറുഗ്വയ്
X

സാവോ പോളോ: ബാഴ്‌സലോണാ സൂപ്പര്‍ താരം ലൂയിസ് സുവാരസും പിഎസ്ജി സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിയും തിളങ്ങിയ മല്‍സരത്തില്‍ ഇക്വഡോറിനെതിരേ ഉറുഗ്വയ്ക്ക് കിടിലന്‍ ജയം. ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വയുടെ ജയം. മല്‍സരത്തിലെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു.

ആറാം മിനിറ്റില്‍ സുവാരസിന്റെ അസിസ്റ്റില്‍ നിന്ന് ലെഡെയ് റോ ആദ്യ ഗോള്‍ നേടി. 33ാം മിനിറ്റില്‍ കവാനിയുടെ വക രണ്ടാം ഗോള്‍. ഡിയാഗോ ഗോഡിന്‍ നല്‍കിയ പന്ത് തകര്‍പ്പന്‍ ഷോട്ടിലൂടെ കവാനി ഗോളാക്കുകയായിരുന്നു. 44ാം മിനിറ്റിലാണ് സുവരാസിന്റെ ഗോള്‍ പിറന്നത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 78ാം മിനിറ്റില്‍ ഇക്വഡോറിന്റെ മിനയുടെ സെല്‍ഫ് ഗോള്‍ വന്നതോടെ 4-0ത്തിന്റെ ലീഡുമായി ഉറുഗ്വയ് വിജയം അടിവരയിട്ടു.

Next Story

RELATED STORIES

Share it