Football

ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും; ഇവാന് സ്റ്റിമാച്ചിന്റെ മറുപടി

തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങളെ വിട്ടുതരില്ലെന്ന സ്റ്റിമാച്ചിന്റെ മറുപടി വന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും; ഇവാന് സ്റ്റിമാച്ചിന്റെ മറുപടി
X


മുംബൈ: കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ കളിക്കുമോ എന്ന കോച്ച് ഇവാന്‍ വുക്കോമനോവിച്ചിന്റെ ചോദ്യത്തിന് ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമാച്ചിന്റെ മറുപടി. ബ്ലാസ്റ്റേഴ്‌സിനെതിരേ കളിക്കാന്‍ ഒരുക്കമാണെന്നും എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിന് വേണ്ടി തന്നെ കളിക്കുമെന്നും സ്റ്റിമാച്ച് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ അടുത്ത ക്യാംപ് കേരളത്തില്‍ നടത്തണമെന്ന ആഗ്രഹം കോച്ച് സ്റ്റിമാച്ച് ഫുട്‌ബോള്‍ ഫെഡറേഷനോട് വ്യക്തമാക്കിയത്. ട്വിറ്ററിലുടെ സ്റ്റിമാച്ച് ആവശ്യപ്പെട്ട ആഗ്രഹത്തിന് ഇവാന്റെ റീട്വിറ്റ് ഇങ്ങനെ ആയിരുന്നു. അങ്ങിനെയെങ്കില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരേ ഒരു മല്‍സരം സംഘടിപ്പിക്കാം. ടീമിനോട് ഒരുങ്ങാനും ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങളെ വിട്ടുതരില്ലെന്ന സ്റ്റിമാച്ചിന്റെ മറുപടി വന്നത്.








Next Story

RELATED STORIES

Share it