Football

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ഖാലിദ് ജമീല്‍, സ്റ്റെഫാന്‍ ടാര്‍കോവിച്ച്; ആരാകും ഇന്ത്യന്‍ കോച്ച്?; പ്രഖ്യാപനം ഉടന്‍

സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ഖാലിദ് ജമീല്‍, സ്റ്റെഫാന്‍ ടാര്‍കോവിച്ച്; ആരാകും ഇന്ത്യന്‍ കോച്ച്?; പ്രഖ്യാപനം ഉടന്‍
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ആര് എന്ന് അറിയാന്‍ ഇനി ഒരു ദിവസത്തിന്റെ ദൂരം മാത്രം. 170-ല്‍ അധികം അപേക്ഷ ലഭിച്ചിടത്തുനിന്ന് തയ്യാറാക്കിയ മൂന്നംഗ പട്ടികയില്‍ നിന്ന് പരിശീലകസ്ഥാനത്തേക്ക് ഉയരുന്നത് ആരെന്ന് ഓഗസ്റ്റ് ഒന്നിന് പ്രഖ്യാപിക്കും. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ഖാലിദ് ജമീല്‍, സ്റ്റെഫാന്‍ ടാര്‍കോവിച്ച് എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടം നേടിയ മൂന്ന് പരിശീലകര്‍. സ്പാനിഷ് ഇതിഹാസം സാവി ഹെര്‍ണാണ്ടസ് ഇന്ത്യന്‍ ഹെഡ്‌കോച്ചാകാന്‍ അപേക്ഷ സമര്‍പ്പിച്ചെന്ന വ്യാജവാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുന്‍ ഇന്ത്യന്‍ താരവും, ഐ എസ് എല്‍ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ് സിയുടെ മുഖ്യ പരിശീലകനുമായ ഖാലിദ് ജമീലിന്റെ പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. 48 വയസ്സ് മാത്രമുള്ള ഖാലിദ്, ഇന്ത്യന്‍ ലീഗുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഒരു പരിശീലകനാണ്. 2017-ല്‍ ഐസ്വാള്‍ എഫ് സിയെ ഐ-ലീഗ് ചാംപ്യന്മാരാക്കിയാണ് അദ്ദേഹം തന്റെ വരവറിയിച്ചത്. കൂടാതെ, ഐ എസ് എല്‍ ചരിത്രത്തില്‍ മുഖ്യ പരിശീലകസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഖാലിദ് ജമീല്‍ കഴിഞ്ഞ രണ്ട് സീസണിലും മികച്ച പരിശീലകനുള്ള അകഎഎ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, സ്റ്റെഫാന്‍ ടാര്‍കോവിച്ച് എന്നിവരാണ് ഖാലിദിന് പുറമെയുള്ള മാറ്റ് രണ്ടുപേര്‍.



Next Story

RELATED STORIES

Share it