അടിപതറി ബാഴ്‌സ; സെവിയ്യക്ക് മുന്നില്‍ സമനില
മൂന്നാം സ്ഥാനക്കാരായ സെവിയ്യക്ക് മുന്നില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതാണ് കറ്റാലന്‍സിന് വിനയായത്.
BY SRF20 Jun 2020 7:38 AM GMT

X
SRF20 Jun 2020 7:38 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം എളുപ്പത്തില്‍ നേടാമെന്ന ബാഴ്‌സലോണന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. മൂന്നാം സ്ഥാനക്കാരായ സെവിയ്യക്ക് മുന്നില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതാണ് കറ്റാലന്‍സിന് വിനയായത്. ഇന്ന് സ്പാനിഷ് ലീഗില്‍ നടന്ന പോരാട്ടത്തില്‍ ബാഴ്‌സയ്ക്ക് ഒരു ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മെസ്സി, സുവാരസ്, ഗ്രീസ്മാന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ തനത് കളി പുറത്തെടുക്കാന്‍ ബാഴ്‌സയ്ക്കായില്ല. ലീഗില്‍ ബാഴ്‌സയ്ക്ക് 65 പോയിന്റാണുള്ളത്. റയല്‍ മാഡ്രിഡിന് 62 പോയിന്റും. ഞായറാഴ്ച റയല്‍ സോസിഡാഡിനെതിരേ റയല്‍ ജയിക്കുന്ന പക്ഷം അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം. മറ്റ് മല്‍സരങ്ങളില്‍ ഗ്രനാഡയെ വിയ്യാറല്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. മല്ലോര്‍ക്കാ ലെഗനീസ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMT