സ്പാനിഷ് ലീഗ്: ഹുസ്‌ക ബാഴ്‌സയെ സമനിലയില്‍ തളച്ചു

എസ്പാനിയോള്‍ ആല്‍വ്‌സിനെ 2-1ന് തോല്‍പ്പിച്ചു

സ്പാനിഷ് ലീഗ്: ഹുസ്‌ക ബാഴ്‌സയെ സമനിലയില്‍ തളച്ചു

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ അവസാന സ്ഥാനത്തുള്ള ഹുസ്‌ക ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ചൊവ്വാഴ്ച നടക്കുന്ന ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദമല്‍സരത്തിന് മുന്നോടിയായി മെസ്സിയടക്കമുള്ള മുന്‍നിര താരങ്ങളില്ലാതെയിറങ്ങിയ ബാഴ്‌സയെയാണ് ഹുസ്‌ക ഞെട്ടിച്ചത്. ഇരുടീമുകളും തുല്യനിലയില്‍ കളിച്ചെങ്കിലും ഗോള്‍ സൃഷ്ടിക്കാന്‍ രണ്ടു ക്ലബ്ബിനുമായില്ല. മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സെല്‍റ്റാ വിഗോയെ 2-0ന് തകര്‍ത്തു. എസ്പാനിയോള്‍ ആല്‍വ്‌സിനെ 2-1ന് തോല്‍പ്പിച്ചു. സെവിയ്യ റയല്‍ ബെറ്റിസ് മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.


RELATED STORIES

Share it
Top