സ്പാനിഷ് ലീഗ്; റയലും ബാഴ്സയും ഒപ്പത്തിനൊപ്പം
ജയത്തോടെ റയലിനും ബാഴ്സയ്ക്കും 29 പോയിന്റ് വീതമാണുള്ളത്. ഗോള് ശരാശരിയുടെ അടിസ്ഥാനത്തില് ബാഴ്സയാണ് ലീഗില് ഒന്നാമതുള്ളത്.

APH24 Nov 2019 3:37 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില് ഇന്ന് നടന്ന മല്സരങ്ങളില് റയല് മാഡ്രിഡിനും ബാഴ്സലോണയ്ക്കും മിന്നും ജയം. റയല് സോസിഡാഡിനെതിരേ 3-1ന്റെ ജയമാണ് റയല് നേടിയത്. കരീം ബെന്സിമ(37), വാല്വെര്ഡേ (47), മൊഡ്രിക്ക്(74) എന്നിവരാണ് റയലിനായി സ്കോര് ചെയ്തത്. ലെഗനീസിനെതിരേയാണ് ബാഴ്സലോണയുടെ ജയം. 2-1നാണ് ലെഗനീസിനെ തോല്പ്പിച്ചത്. സുവാരസും (53), വിദാലും (79) ബാഴ്സയ്ക്കായി വലകുലിക്കി. ജയത്തോടെ റയലിനും ബാഴ്സയ്ക്കും 29 പോയിന്റ് വീതമാണുള്ളത്. ഗോള് ശരാശരിയുടെ അടിസ്ഥാനത്തില് ബാഴ്സയാണ് ലീഗില് ഒന്നാമതുള്ളത്. മറ്റൊരു മല്സരത്തില് വലന്സിയയെ റയല് ബെറ്റിസ് 2-1ന് തോല്പ്പിച്ചു. അത്ലറ്റിക്കോ മാഡ്രിഡ്- ഗ്രനേഡ മല്സരം 1-1 സമനിലയില് കലാശിച്ചു.
RELATED STORIES
പ്രതിഷേധത്തിന് അയവില്ല; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5,000 അർദ്ധസൈനികരെ വിന്യസിച്ചു
11 Dec 2019 1:03 PM GMTഹൈദരാബാദ് പോലിസ് വെടിവയ്പ്: ജുഡീഷ്യല് അന്വേഷണത്തിന് സുപ്രിംകോടതി നിര്ദേശം
11 Dec 2019 10:14 AM GMTപൗരത്വഭേദഗതി ബില്ല്; രാജ്യം കത്തുന്നു, അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു
11 Dec 2019 9:31 AM GMT815.64 കോടി കുടിശിക: സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികള് ദുരിതത്തില്
11 Dec 2019 7:26 AM GMTപൗരത്വ ഭേദഗതി ബില്ല് രാജ്യസഭയില് അവതരിപ്പിച്ചു; ബില്ലിന്മേലുള്ള ചര്ച്ച തുടരുന്നു
11 Dec 2019 7:15 AM GMT