Football

കൊറോണ: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് മരിച്ചു; ഫ്‌ളെമെംഗോ കോച്ചിനും രോഗബാധ

സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പോര്‍റ്റഡെയുടെ യൂത്ത് ടീം കോച്ചായ ഫ്രാന്‍സിസ്‌കോ ഗാര്‍സിയെ (21) യാണ് മരിച്ചത്.

കൊറോണ: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് മരിച്ചു; ഫ്‌ളെമെംഗോ കോച്ചിനും രോഗബാധ
X

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ കോച്ച് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. സ്‌പെയിനിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പോര്‍റ്റഡെയുടെ യൂത്ത് ടീം കോച്ചായ ഫ്രാന്‍സിസ്‌കോ ഗാര്‍സിയെ (21) യാണ് മരിച്ചത്. നേരത്തെ ലൂക്കീമിയ രോഗിയായ ഫ്രാന്‍സിസിന് കൊറോണാ ബാധയേറ്റതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു. കൊറോണ ബാധയേറ്റ് സ്‌പെയിനില്‍ മരണപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫ്രാന്‍സിസ്.

സ്‌പെയിനില്‍ ഇതിനോടകം 309 പേരാണ് കൊറോണാ വൈറസ് ബാധിച്ച് മരണപ്പെട്ടത്. അതിനിടെ ബ്രസീലീലെ ഒന്നാംകിട ക്ലബ്ബായ ഫല്‍മെംഗോയുടെ കോച്ച് ജോര്‍ഗെ ജീസുസിന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. പോര്‍ച്ചുഗ്രീസ് കോച്ചായ ജീസുസടക്കം ടീമിലെ എല്ലാവരെയും കഴിഞ്ഞദിവസം ബ്രസീലില്‍ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതില്‍ ജീസുസിന്റെ ഫലം മാത്രമാണ് പോസറ്റീവായത്.

Next Story

RELATED STORIES

Share it