മല്‍സരത്തിനിടെ ഇറങ്ങിപോയതില്‍ വിശദീകരണവുമായി റൊണാള്‍ഡോ
ഇതിനെതിരേ താരത്തിന് ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ യുനൈറ്റഡ് വിധിച്ചിരുന്നു.

ഓള്‍ഡ്ട്രാഫോഡ്: ടോട്ടന്‍ഹാമിനെതിരായ മല്‍സരം അവസാനിക്കുന്നതിന് മുമ്പ ഡഗ്ഔട്ടില്‍ നിന്നും ഇറങ്ങിപോയതില്‍ വിശദീകരണവുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആ നിമിഷത്തെ അവസ്ഥയില്‍ ചെയ്തപോയതാണെന്നാണ് താരത്തിന്റെ വിശദീകരണം. തന്റെ കരിയറില്‍ എപ്പോഴും സഹപ്രവര്‍ത്തകരെയും എതിരാളികളെയും പരിശീലകരെയും ബഹുമാനിക്കാറുണ്ട്.യുവാക്കള്‍ക്ക് മാതൃകയാവാനാണ് സ്വയം ശ്രമിച്ചത്. എന്നാല്‍ അത് എല്ലായ്‌പ്പോഴും സാധ്യമല്ല. ചിലപ്പോള്‍ ആ നിമിഷത്തിന്റെ തീവ്രതയില്‍ പലതും സംഭവിക്കുന്നു.എപ്പോഴും കഠിനാദ്ധ്വാനം ചെയ്യണമെന്നാണ് ആഗ്രഹം. ടീമംഗങ്ങളെ പിന്തുണയ്ക്കാനും എന്തിനും തയ്യാറാണ്. സമ്മര്‍ദ്ധത്തിന് വഴങ്ങുക എന്നത് ഒരു ഓപ്ഷനല്ലെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നമ്മള്‍ വീണ്ടും ഒന്നിക്കുമെന്നും താരം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമിലാണ് താരം വിശദീകരണ പോസ്റ്റ് ഇട്ടിത്.
സബ്ബായി ഇറക്കാത്തതില്‍ പ്രതിഷേധിച്ച് റൊണാള്‍ഡോ മല്‍സരം അവസാനിക്കുന്നതിന് മുമ്പ് ഡഗൗട്ടില്‍ നിന്നും പോയിരുന്നു. ഇതിനെതിരേ താരത്തിന് ഒരാഴ്ചത്തെ സസ്‌പെന്‍ഷന്‍ യുനൈറ്റഡ് വിധിച്ചിരുന്നു.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT