സ്പാനിഷ് ലീഗില്‍ സെവിയ്യ രണ്ടാം സ്ഥാനത്തേക്ക്; പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് സമനില
ഇന്ന് ലെഗനീസിനെതിരേ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയമാണ് സെവിയക്ക് ലീഗില്‍ കുതിപ്പ് നല്‍കിയത്.

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സെവിയ്യ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇന്ന് ലെഗനീസിനെതിരേ നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയമാണ് സെവിയക്ക് ലീഗില്‍ കുതിപ്പ് നല്‍കിയത്. 63ാം മിനിറ്റില്‍ ഡിഗോ കാര്‍ലോസാണ് സെവിയ്യയുടെ വിജയഗോള്‍ നേടിയത്. ലീഗില്‍ റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ലാ ലിഗയില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളിന് ഗ്രനേഡ തോല്‍പ്പിച്ചത്. എസ്പാനിയോളിനെ ഓസാസുനാ 4-2നും തോല്‍പ്പിച്ചു.
പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ഇന്ന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നോര്‍വിച്ച് സിറ്റിയാണ് ആഴ്‌സണലിനെ 2-2ന് തളച്ചത്. ലീഗിലെ 19ാം സ്ഥാനക്കാരാണ് എട്ടാം സ്ഥാനക്കാരായ ആഴ്‌സണലിനെ വിരിഞ്ഞുകെട്ടിയത്. ഇന്ന് ലീഗില്‍ നടന്ന മറ്റ് മൂന്ന് മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. വോള്‍വ്‌സ് - ഷെഫ് യുനൈറ്റഡ് മല്‍സരം 1-1ന് പിരിഞ്ഞപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ആസ്റ്റണ്‍ വില്ല മല്‍സരം 2-2ന് അവസാനിച്ചു. ലെസ്റ്റര്‍-എവര്‍ട്ടണ്‍ മല്‍സരം 1-1നും സമനിലയില്‍ പിരിഞ്ഞു.
RELATED STORIES
രാജ്യത്തെ റോഡുകളിലെ ട്രാഫിക് ജാം സൂചിപ്പിക്കുന്നത് വാഹനവിപണിയിലെ വളര്‍ച്ച: ബിജെപി എംപി
5 Dec 2019 2:44 PM GMTമാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി അറസ്റ്റില്‍
5 Dec 2019 2:02 PM GMTഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു
5 Dec 2019 1:20 PM GMTഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പിതാവ് ലത്തീഫ്
5 Dec 2019 12:04 PM GMT