സീരി എയില്‍ യുവന്റസിനും ഇന്ററിനും സമനില
ലെസ്സേയോടാണ് യുവന്റസ് 1-1ന്റെ സമനില നേടിയത്. യുവന്റസിനായി 50ാം മിനിറ്റില്‍ ഡിബാല പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. എന്നാല്‍ 56ാം മിനിറ്റില്‍ മന്‍ക്കോസുവിലൂടെ ലെസ്സെ സമനില പിടിക്കുകയായിരുന്നു.

റോം: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനും ഇന്റര്‍മിലാനും സമനില. ലെസ്സേയോടാണ് യുവന്റസ് 1-1ന്റെ സമനില നേടിയത്. യുവന്റസിനായി 50ാം മിനിറ്റില്‍ ഡിബാല പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. എന്നാല്‍ 56ാം മിനിറ്റില്‍ മന്‍ക്കോസുവിലൂടെ ലെസ്സെ സമനില പിടിക്കുകയായിരുന്നു. യുവന്റസ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ വിലയേറിയ ഒരു ജയം യുവന്റസ് കൈവിടുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ പാര്‍മയോട് ഇന്റര്‍മിലാന്‍ 2-2ന്റെ സമനില വഴങ്ങി. 23ാം മിനിറ്റില്‍ കന്ദ്രേവയുടെ ഗോളിലൂടെയാണ് ഇന്റര്‍ മുന്നിലെത്തിയത്. എന്നാല്‍ 26ാം മിനിറ്റില്‍ കറോമോ പാര്‍മയുടെ ഗോള്‍ നേടി. തുടര്‍ന്ന് 30ാം മിനിറ്റിലെ ജെര്‍വിഞൊയുടെ ഗോളിലൂടെ അവര്‍ ലീഡ് നേടി. പിന്നീട് രണ്ടാം പകുതിയില്‍ ലൂക്കാക്കുവിലൂടെ ഇന്റര്‍ രക്ഷപ്പെടുകയായിരുന്നു. ലീഗില്‍ ഇന്റര്‍ രണ്ടാം സ്ഥാനത്താണ്.
സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്ക് മാഡ്രിഡ് ജയത്തോടെ രണ്ടാം സ്ഥാനത്തെത്തി. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് തകര്‍ത്തത്. സൗല്‍(28), മൊറാട്ടാ(64) എന്നിവരാണ് മാഡ്രിഡിന്റെ സ്‌കോറര്‍മാര്‍. മറ്റ് മല്‍സരങ്ങളില്‍ മലോര്‍ക്കയെ ലെഗനീസ് 1-0ത്തിന് തോല്‍പ്പിച്ചു. ഐബറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ വലാഡോളിഡ് തോല്‍പ്പിച്ചു.
RELATED STORIES
തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്കെതിരേ ട്വീറ്റ്; ആള്‍ട്ട് ന്യൂസ്...
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTമോദിക്ക് ക്ലീന്‍ ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്‍ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTമോദി ചെയ്യുന്നതൊക്കെ കേരളത്തിലും ആവര്‍ത്തിക്കപ്പെടുന്നു: വി ടി ബലറാം
27 Jun 2022 12:26 PM GMT