Football

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-പിഎസ്ജി അങ്കം;റാമോസിന് അരങ്ങേറ്റം

എംബാപ്പെ, കിംമ്പാപ്പെ, നെയ്മര്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് സിറ്റി-പിഎസ്ജി അങ്കം;റാമോസിന് അരങ്ങേറ്റം
X


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ന് പിഎസ്ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും ഇറങ്ങുന്നു. ഗ്രൂപ്പ് എയില്‍ സിറ്റി ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും എട്ട് പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്തുമാണ്. രാത്രി 1.30നാണ് മല്‍സരം. ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പിഎസ്ജിക്കായിരുന്നു ജയം. എന്നാല്‍ കഴിഞ്ഞ നിര്‍ണ്ണായക മല്‍സരത്തില്‍ ലെപ്‌സിഗിനോട് പിഎസ്ജി സമനില വഴങ്ങിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കാത്ത മുന്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇന്ന് പിഎസ്ജിയ്ക്കായി അരങ്ങേറ്റം നടത്തും. താരം ക്ലബ്ബിന്റെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എംബാപ്പെ, കിംമ്പാപ്പെ, നെയ്മര്‍ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. സിറ്റി നിരയില്‍ ഏവരും മികച്ച ഫോമിലാണ്.




Next Story

RELATED STORIES

Share it