ഹൃദയസംബന്ധമായ അസുഖം; സെര്‍ജിയോ അഗ്യൂറോ വിരമിക്കുന്നു
സീസണിന്റെ തുടക്കം പരിക്കിന്റെ പിടിയിലായിരുന്നു.

ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരവുമായ സെര്‍ജിയോ അഗ്യുറോ സജീവ ഫുട്ബോളില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു. നിലവില്‍ ബാഴ്സലോണയ്ക്കായി കളിക്കുന്ന താരത്തിന് അടുത്തിടെ മല്‍സരത്തിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന മല്‍സരങ്ങളില്‍ നിന്ന് താരം വിട്ടിരുന്നു.
പിന്നീട് ഹൃദയസംബന്ധമായ രോഗം അഗ്യുറോയെ അലട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വരികയായിരുന്നു. തുടര്‍ന്ന് ഫുട്ബോള്‍ കളിക്കാന്‍ കഴിയാത്തതിനാലാണ് വിട്ടുനില്‍ക്കുന്നത്. സിറ്റിയുടെ എക്കാലത്തെയും മികച്ച താരമായ അഗ്യൂറോ ഈ സീസണിലാണ് ബാഴ്സയില്‍ എത്തിയത്. എന്നാല്‍ താരത്തിന് ടീമില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സീസണിന്റെ തുടക്കം പരിക്കിന്റെ പിടിയിലായിരുന്നു. തുടര്‍ന്ന് നിരവധി മല്‍സരങ്ങളും നഷ്ടമായിരുന്നു. വരും ദിവസങ്ങളില്‍ താരത്തിന്റെ വിരമിക്കല്‍ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും.33 കാരനായ അഗ്യുറോ അര്‍ജന്റീനയുടെ പ്രമുഖ ഗോള്‍വേട്ടക്കാരനാണ്.
RELATED STORIES
ഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTപയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ...
27 Jun 2022 1:39 PM GMTആ സ്ത്രീക്കൊപ്പം നൃത്തം ചെയ്ത്. മരിച്ചുവീണത് 400 പേർ!
27 Jun 2022 1:37 PM GMTനെയ്യാറ്റിന്‍കരയില്‍ തമിഴ്നാട് ബസ് ഇടിച്ച് വീഴ്ത്തിയ...
27 Jun 2022 1:36 PM GMT