Football

റെക്കോഡുകള്‍ വാരിക്കൂട്ടി അഗ്വേറ; വില്ലയെ തരിപ്പണമാക്കി സിറ്റി രണ്ടാമത്

അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറയുടെ ഹാട്രിക്ക് നേട്ടമാണ്് സിറ്റിക്ക് വന്‍ ജയം നല്‍കിയത്.

റെക്കോഡുകള്‍ വാരിക്കൂട്ടി അഗ്വേറ; വില്ലയെ തരിപ്പണമാക്കി സിറ്റി രണ്ടാമത്
X

വില്ലാ പാര്‍ക്ക്: പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയെ 6-1ന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറയുടെ ഹാട്രിക്ക് നേട്ടമാണ്് സിറ്റിക്ക് വന്‍ ജയം നല്‍കിയത്. ഹാട്രിക്ക് നേട്ടത്തോടെ ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്ക് നേടുന്ന കളിക്കാരന്‍ എന്ന റെക്കോഡ് അഗ്വേറയ്ക്ക് സ്വന്തമായി. കൂടാതെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന വിദേശ കളിക്കാരന്‍ എന്ന റെക്കോഡും അഗ്വേറയുടെ പേരിലായി. 175 ഗോള്‍ നേടിയ തിയറി ഹെന്ററിയുടെ പേരിലായിരുന്നു ഈ നേട്ടം. 176 ഗോളുമായി അഗ്വേറ ഹെന്ററിയുടെ റെക്കോഡ് തകര്‍ത്തു. പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ അലന്‍ ശിയററുടെ പേരിലാണ്(260). 28, 57, 81 മിനിറ്റുകളിലായിരുന്നു അഗ്വേറയുടെ ഗോളുകള്‍. മെഹറസ്(18,24) ഇരട്ട ഗോള്‍ നേടി. ഗബ്രിയേല്‍ ജീസസ്(45) ആണ് മറ്റൊരു ഗോള്‍ നേടിയത്. ജയത്തോടെ സിറ്റി ലെസ്റ്ററിനെ തള്ളി രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. മറ്റൊരു മല്‍സരത്തില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വാറ്റ്‌ഫോഡ് തോല്‍പ്പിച്ചു.




Next Story

RELATED STORIES

Share it