Football

ചാംപ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെതിരേ ബയേണിന് ഏഴ് ഗോള്‍ ജയം

ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിനെ രണ്ടിനെതിരേ ഏഴ് ഗോളിന് തോല്‍പ്പിച്ചത്. മുന്‍ ആഴ്‌സണല്‍ താരം സെര്‍ജ് ഗനാബ്രി നേടിയ നാല് ഗോളാണ് ബയേണിന് വമ്പന്‍ ജയമൊരുക്കിയത്.

ചാംപ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെതിരേ ബയേണിന് ഏഴ് ഗോള്‍ ജയം
X

മ്യൂണിക്ക്: ചാംപ്യന്‍സ് ലീഗിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ടോട്ടന്‍ഹാമിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ബിയില്‍ നടന്ന മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കാണ് ഇംഗ്ലീഷ് ക്ലബ്ബിനെ രണ്ടിനെതിരേ ഏഴ് ഗോളിന് തോല്‍പ്പിച്ചത്. മുന്‍ ആഴ്‌സണല്‍ താരം സെര്‍ജ് ഗനാബ്രി നേടിയ നാല് ഗോളാണ് ബയേണിന് വമ്പന്‍ ജയമൊരുക്കിയത്. ഗനാബ്രി 53, 55, 83, 88 മിനിറ്റുകളിലാണ് ഗോള്‍ നേടിയത്.

ലെവന്‍ഡോവസകി (45, 87) ഇരട്ട ഗോള്‍ നേടി. കിമിച്ച് (15) ബയേണിന് വേണ്ടി ഒരു ഗോളും നേടി. മല്‍സരത്തില്‍ സണ്‍ ഹേയുങ് മിന്നന്റെ 12ാം മിനിറ്റിലെ ഗോളോടെ ടോട്ടന്‍ഹാമാണ് മുന്നിലെത്തിയത്. തുടര്‍ന്ന് കിമ്മിച്ചിലൂടെ ബയേണ്‍ ഗോള്‍ വേട്ടയ്ക്ക് തുടക്കമിടുകയായിരുന്നു. ഹാരി കാനെ (61) യാണ് സ്പര്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. ആദ്യമല്‍സരത്തില്‍ സ്പര്‍സിന് ഒളിമ്പിയാകോസിനെതിരേ സമനിലയായിരുന്നു. ഗ്രൂപ്പ് ബിയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് 3-1ന് ഒളിമ്പിയാക്കോസിനെ തറപറ്റിച്ചു.

ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ മൊറോ ഇക്കാര്‍ഡിയുടെ ഗോളോടെ പിഎസ്ജി തുര്‍ക്കി ക്ലബ്ബായ ഗലാറ്റസറെയൊ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ നടന്ന മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ ബെല്‍ജിയം ക്ലബ്ബ് ബ്രൂജെസ് 2-2 സമനിലയില്‍ പിടിച്ചുകെട്ടി. ഡെന്നിസ്, വോര്‍മെര്‍ എന്നിവരുടെ ഗോളിലൂടെ മുന്നിലെത്തിയ ബ്രൂജെസിന് മുന്നില്‍ സ്പാനിഷ് വമ്പന്‍മാര്‍ പതറുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ റാമോസ്, കാസിമറോ എന്നിവരിലൂടെ റയല്‍ തിരിച്ചുവരികയായിരുന്നു.

Next Story

RELATED STORIES

Share it