ലോകകപ്പ് യോഗ്യത; പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും സമനിലകുരുക്ക്
ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയുടെ ഇരട്ട ഗോളിലൂടെ പോര്‍ച്ചുഗലാണ് ലീഡെടുത്തത്.

ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ കരുത്തരായ പോര്‍ച്ചുഗലിനും ബെല്‍ജിയത്തിനും സമനിലകുരുക്ക്. സെര്‍ബിയയാണ് പോര്‍ച്ചുഗലിനെ പിടിച്ചുകെട്ടിയത്. ലിവര്‍പൂള്‍ താരം ഡീഗോ ജോട്ടയുടെ ഇരട്ട ഗോളിലൂടെ പോര്‍ച്ചുഗലാണ് ലീഡെടുത്തത്. എന്നാല്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് സെര്‍ബിയ സമനില നേടുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഈ മല്‍സരത്തിലും ടീമിനായി സ്കോര്‍ ചെയ്യാനായില്ല. അവസാന നിമിഷം നേടിയ താരത്തിന്റെ ഗോള്‍ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.
ലോക ഒന്നാം നമ്പര്‍ ടീമായ ബെല്‍ജിയം ചെക്ക് റിപ്പബ്ലിക്കിനോട് 1-1നാണ് സമനില വഴങ്ങിയത്. പ്രോവൂദിലൂടെ ചെക്ക് 50ാം മിനിറ്റില്‍ ലീഡെടുത്തു. തുടര്‍ന്ന് 10മിനിറ്റിനുള്ളില്‍ ഇന്റര്മിലാന് താരം ലൂക്കാക്കുവിലൂടെ ബെല്‍ജിയം തിരിച്ചടിച്ച് തോല്‍വിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ തുര്‍ക്കി എതിരില്ലാത്ത മൂന്ന് ഗോളിന് നോര്‍വെയെ തോല്‍പ്പിച്ചു.
RELATED STORIES
മലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMTവടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
5 July 2022 4:45 PM GMTകാസര്‍കോട് നാളെയും സ്കൂളുകള്‍ക്ക് അവധി; പെയ്തത് റെക്കോര്‍ഡ് മഴ
5 July 2022 3:47 PM GMT'ഭരണഘടനക്കെതിരായ വിവാദപരാമര്‍ശം: മന്ത്രി സജി ചെറിയാനെതിരേ യൂത്ത്...
5 July 2022 2:38 PM GMTപതിമൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
5 July 2022 2:37 PM GMT