സന്തോഷ് ട്രോഫി; തകര്‍പ്പന്‍ ജയത്തോടെ കേരളം തുടങ്ങി
BY FAR21 Feb 2024 4:00 PM GMT
![സന്തോഷ് ട്രോഫി; തകര്‍പ്പന്‍ ജയത്തോടെ കേരളം തുടങ്ങി സന്തോഷ് ട്രോഫി; തകര്‍പ്പന്‍ ജയത്തോടെ കേരളം തുടങ്ങി](https://www.thejasnews.com/h-upload/2024/02/21/217656-picsart24-02-2116-32-07-322-1024x683.webp)
X
FAR21 Feb 2024 4:00 PM GMT
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. ഇന്ന് അരുണാചല്‍ പ്രദേശില്‍ നടന്ന മത്സരത്തില്‍ ആസാമിനെ നേരിട്ട കേരളം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് 19ാം മിനിറ്റില്‍ ലീഡ് എടുക്കാന്‍ കേരളത്തിനായി. ഒരു കിടലന്‍ ഇടം കാലന്‍ കോര്‍ണറിലൂടെ അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു.
രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ സജീഷിന്റെ ഗോളില്‍ കേരളം ലീഡ് ഇരട്ടിയാക്കി. മുഹമ്മദ് ആഷിഖിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. 77ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കിയത് കളിക്ക് ആവേശകരമായ ഫിനിഷ് നല്‍കി. അവസാനം 94ാം മിനിറ്റില്‍ നിജോ ഗില്‍ബേര്‍ടിന്റെ ഒരു ഗോളില്‍ കേരളം വിജയം ഉറപ്പിച്ചു. കേരളത്തിന്റെ അടുത്ത മല്‍സരം ഫെബ്രുവരി 23ന് ഗോവയ്‌ക്കെതിരെയാണ്.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT