സന്തോഷ് ട്രോഫി : വിജയത്തോടെ കേരളം തുടങ്ങി
ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കുതിപ്പ് തുടങ്ങിയത്.ആദ്യ പകുതിയില്‍ മൂന്നു ഗോളുകളും രണ്ടാം പകുതിയില്‍ രണ്ടു ഗോളുകളുമായിട്ടാണ് കേരളം ആദ്യ വിജയം സ്വന്തമാക്കിയത്

കൊച്ചി: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ മല്‍സരത്തില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് കേരളം കുതിപ്പ് തുടങ്ങിയത്.ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ നേടിയ കേരളം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി നേടി ലീഡ് അഞ്ചാക്കി ഉയര്‍ത്തുകയായിരുന്നു.
ലക്ഷദ്വീപ് താരത്തിന് തുടക്കത്തില്‍ തന്നെ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ പത്തു പേരുമായിട്ടായിരുന്നു അവരുടെ കളി. നാലാം മിനിറ്റില്‍ പെനല്‍റ്റി വഴി നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന് ആദ്യ ലീഡ് സമ്മാനിച്ചത്. 12ാം മിനിറ്റില്‍ ജെസിന്‍ രണ്ടാം ഗോള്‍ നേടി. 36ാം മിനിറ്റില്‍ ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളില്‍ കേരളം മൂന്നു ഗോളുകള്‍ക്കു മുന്നിലെത്തി. രണ്ടാം പകുതിയില്‍ 82ാം മിനിറ്റില്‍ രാജേഷും 92ാാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജും കേരളത്തിനായി വല കുലുക്കിയതോടെ എതിരില്ലാത്ത അഞ്ച് ഗോളുകളുമായി കേരളം ആദ്യ വിജയം സ്വന്തമാക്കി.
RELATED STORIES
ഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT