Football

ഐ എസ് എല്‍; കൊല്‍ക്കത്താ ഡെര്‍ബി മോഹന്‍ ബഗാന്

ഐ എസ് എല്‍; കൊല്‍ക്കത്താ ഡെര്‍ബി മോഹന്‍ ബഗാന്
X
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് എടികെ മോഹന്‍ ബഗാന്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബഗാന്റെ ജയം. റോയ് കൃഷ്ണ, മന്‍വീര്‍ സിങ് എന്നിവരാണ് ബഗാന്റെ സ്‌കോറര്‍മാര്‍. ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇരു ടീമും തുടക്കത്തിലെ ആക്രമിച്ച് കളിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ബഗാന്റെ ഫിജി താരം റോയ് കൃഷ്ണ ആദ്യ ഗോള്‍ നേടി അവര്‍ക്ക് ലീഡ് നല്‍കി. ഐഎസ്എല്ലിലെ പ്രഥമ കൊല്‍ക്കത്തന്‍ ഡെര്‍ബിയില്‍ ആദ്യ ഗോള്‍ റോയ് കൃഷ്ണയുടെ പേരിലായി. തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ ബഗാനെതിരേ പ്രതിരോധം സൃഷ്ടിച്ചെങ്കിലും അത് തകര്‍ത്ത് 85ാം മിനിറ്റില്‍ മന്‍വീര്‍ സിങിലൂടെ മോഹന്‍ ബഗാന്‍ രണ്ടാം ഗോളും നേടി.




Next Story

RELATED STORIES

Share it