ഫലസ്തീനികള്‍ക്ക് ഇഫ്താര്‍ സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫലസ്തീനു സഹായം നല്‍കിയതിനെ പിന്തുണച്ച് നിരവധി പേരാണ് റൊണാള്‍ഡോയ്ക്ക് നന്ദി പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്

ഫലസ്തീനികള്‍ക്ക് ഇഫ്താര്‍ സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഗസ: ഫലസ്തീനികള്‍ക്ക് ഇഫ്താര്‍ സഹായവുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1.5 മില്ല്യണ്‍ യൂറോയാണ് ഇസ്രായേല്‍ അധിനിവേശത്തില്‍ എല്ലാം തകര്‍ന്ന ഫലസ്തീന് യുവന്റസ് സ്‌െ്രെടക്കര്‍ കൂടിയായ റൊണാള്‍ഡോ നല്‍കുന്നത്. ഇതിനുമുമ്പ് നിരവധി തവണ റൊണാള്‍ഡോ ഫലസ്തീനികള്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്. പല തരത്തില്‍ പ്രയാസം അനുഭവിക്കുന്ന നിരവധി രാജ്യങ്ങള്‍ക്കും റൊണാള്‍ഡോ സഹായം നല്‍കാറുണ്ട്. ഫലസ്തീനു സഹായം നല്‍കിയതിനെ പിന്തുണച്ച് നിരവധി പേരാണ് റൊണാള്‍ഡോയ്ക്ക് നന്ദി പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. സ്‌പോര്‍ട്‌സ് ലോകത്ത് തന്നെ മറ്റുള്ളവര്‍ക്കായി ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുന്ന വ്യക്തിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മുമ്പ് ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ ദവാബ്ഷ എന്ന അഞ്ചുവയസ്സുകാരനെ റൊണാള്‍ഡോ പഴയ ക്ലബ്ബായ റൊണാള്‍ഡോയിലേക്ക് അന്നു ക്ഷണിച്ചത് വാര്‍ത്തയായിരുന്നു.
RELATED STORIES

Share it
Top