സീരി എ; റൊണാള്‍ഡോയ്ക്ക് ഡബിള്‍; യുവന്റസ് മൂന്നിലേക്ക്
ഈ സീസണില്‍ 18 ഗോളുകളുമായി സീരി എയിലെ ടോപ് സ്‌കോറര്‍ ആണ് റൊണാള്‍ഡോ.
BY FAR23 Feb 2021 6:37 AM GMT

X
FAR23 Feb 2021 6:37 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഡബിള്‍.റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ക്രോട്ടണെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പ്പിച്ചത്. റൊണാള്‍ഡോയുടെ രണ്ട് ഗോളുകളും ഹെഡര്‍ ആയിരുന്നു. 38ാം മിനിറ്റില്‍ ലോബോ സില്‍വയുടെ അസിസ്റ്റില്‍ നിന്നായിരുന്നു താരത്തിന്റെ ആദ്യ ഗോള്‍. 45ാം മിനിറ്റില്‍ റാംസെയുടെ അസിസ്റ്റില്‍ നിന്നാണ് രണ്ടാം ഗോള്‍. നിലവില്‍ ഈ സീസണില്‍ 18 ഗോളുകളുമായി സീരി എയിലെ ടോപ് സ്‌കോറര്‍ ആണ് റൊണാള്‍ഡോ. ഇന്റര്‍മിലാന്റെ റൊമേലു ലൂക്കാക്കുവാണ് റൊണാള്‍ഡോയ്‌ക്കോ പിറകിലുള്ളത്. ജയത്തോടെ യുവന്റസ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്റര്‍മിലാനും എ സി മിലാനുമാണ് ലീഗില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളത്.
Next Story
RELATED STORIES
ബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ...
28 Jun 2022 8:50 AM GMTമുന്‍ മന്ത്രി ടി ശിവദാസ മേനോന് അന്തരിച്ചു
28 Jun 2022 7:23 AM GMTകേരള പുരസ്കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാം
28 Jun 2022 7:21 AM GMTസംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMT