റയോ വാല്ക്കാനോയോടും തോല്‍വി; കോമാനെ പുറത്താക്കി ബാഴ്സ
ലീഗില്‍ ബാഴ്സലോണ ഒമ്പതാം സ്ഥാനത്താണ്.
BY FAR28 Oct 2021 5:20 AM GMT

X
FAR28 Oct 2021 5:20 AM GMT
ക്യാംപ് നൗ: 14മാസത്തെ ബാഴ്സ പരിശീലന ക്യാംപിന് അവസാനം കുറിച്ച് കോച്ച് റൊണാള്‍ഡ് കോമാന്. ലീഗില്‍ മോശം ഫോമില്‍ തുടരുന്ന ബാഴ്സലോണ ഇന്ന് നടന്ന റയോ വാല്ക്കാനോയ്ക്കെതിരായ മല്‍സരത്തിലും തോറ്റതോടെയാണ് ഹോളണ്ടിന്റെ മുന്‍ ദേശീയ കോച്ചായ കോമാനെ ബാഴ്സ ഇന്ന് പുറത്താക്കിയത്. ലീഗിലെ കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും ബാഴ്സ തോറ്റിരുന്നു. എല്‍ ക്ലാസ്സിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരായ മല്‍സരത്തില്‍ തോറ്റതോടെ കോമാന്റെ സ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ലീഗില്‍ ബാഴ്സലോണ ഒമ്പതാം സ്ഥാനത്താണ്. ജയത്തോടെ റയോ വാല്‍ക്കാനോ ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
സാംസങ് ഗാലക്സി എഫ് 13 ഇന്ത്യന്‍ വിപണിയില്‍; സവിശേഷതകളും വിലയും അറിയാം
24 Jun 2022 7:35 PM GMTഭൂചലനം: അഫ്ഗാന് ജനതയ്ക്ക് സഹായഹസ്തം നീട്ടി യുഎഇ
24 Jun 2022 6:25 PM GMTഅഗ്നിപഥ്: യുവാക്കള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാം;...
24 Jun 2022 5:43 PM GMTഇന്നുമുതല്‍ ഹാജിമാര്‍ക്ക് മാത്രമായി ഉംറ തീര്‍ത്ഥാടനം പരിമിതപ്പെടുത്തി
24 Jun 2022 5:07 PM GMTഎസ്എഫ്ഐ നിരോധിക്കപ്പെടേണ്ട തീവ്രവാദ സംഘടനയെന്ന് പി സി വിഷ്ണുനാഥ്
24 Jun 2022 4:48 PM GMTരാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചത് എസ്എഫ്ഐ ആണെങ്കിൽ നടപടിയെന്ന് എം എ...
24 Jun 2022 3:49 PM GMT