Football

കോപ്പ ഡെല്‍റേ: റയല്‍ വിജയവഴിയില്‍; ഇഞ്ചുറി ടൈമില്‍ ബാഴ്‌സയ്ക്ക് രക്ഷ

കോപ്പ ഡെല്‍റേ: റയല്‍ വിജയവഴിയില്‍; ഇഞ്ചുറി ടൈമില്‍ ബാഴ്‌സയ്ക്ക് രക്ഷ
X

മാഡ്രിഡ്: ജുലന്‍ ലോപെറ്റഗുയിയെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റി സാന്റിയാഗോ സൊളാരിയുടെ കീഴില്‍ കോപ്പ ഡെല്‍ റേയില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡിന് മികച്ച ജയം. അതേസമയം ബാഴ്‌സലോണ അവസാന നിമിഷം സമനില കൊണ്ട് രക്ഷപ്പെട്ടു. നാലാം റൗണ്ടിലെ ഒന്നാം പാദ മല്‍സരത്തില്‍ ബി ലീഗ് ടീമായ മെലിയ്യയ്‌ക്കെതിരേ ഏകപക്ഷിയമായ നാലു ഗോളുകള്‍ക്ക് റയല്‍ വിജയം നേടിയപ്പോള്‍ മൂന്നാം ഡിവിഷന്‍ ക്ലബായ കള്‍ച്ചറല്‍ ലിയോനേസയോട് ഒരു ഗോളിനാണ് ബാഴ്‌സ ജയിച്ചത്. മെസ്സിക്കും സുവാരസിനും വിശ്രമം അനുവദിച്ച മല്‍സരത്തില്‍ ഏതാനും ബി ടീം താരങ്ങളെ അണിനിരത്തിയാണ് ബാഴ്‌സലോണ വിജയം പിടിച്ചത്.

ഇഞ്ചുറി ടൈമില്‍ ഫ്രഞ്ച് പ്രതിരോധ താരം ലെങ്‌ലെറ്റ് ആണ് ബാഴ്‌സലോണയുടെ ഏക ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ കള്‍ച്ചറല്‍ ലിയോനേസ താരം മാര്‍ക്കോസ് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതോടെ 10 പേരുമായാണ് കള്‍ച്ചറല്‍ ലിയോനേസ മല്‍സരം അവസാനിപ്പിച്ചത്. സൂപ്പര്‍ താരം കരീം ബെന്‍സെമയുടെ (28) ഗോളില്‍ മുന്നിട്ടു നിന്ന റയലിന് വേണ്ടി പിന്നീട്, മാര്‍ക്കോ അസെന്‍സിയോ (45+1) അല്‍വാരോ ഒഡ്രിയോസോള (79), ക്രിസ്‌റ്റോ റാമോണ്‍ ഗോണ്‍സാലെസ് (90+2) എന്നിവരും വല കുലുക്കിയതോടെ ആദ്യ മല്‍സരത്തില്‍ കളി മെനഞ്ഞ സൊളാരിക്ക് ആത്മവിശ്വാസത്തോടെ ഇനിയുള്ള മല്‍സരങ്ങളിലും തന്ത്രം മെനയാം.




Next Story

RELATED STORIES

Share it