Football

ചുവപ്പ് കണ്ണുനീര്‍; ചാംപ്യന്‍സ് ലീഗില്‍ നിന്ന് ലിവര്‍പൂളിനെ പുറത്താക്കി പിഎസ്ജി

ചുവപ്പ് കണ്ണുനീര്‍; ചാംപ്യന്‍സ് ലീഗില്‍ നിന്ന് ലിവര്‍പൂളിനെ പുറത്താക്കി പിഎസ്ജി
X

ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. ഫ്രഞ്ച് ശക്തികളായ പിഎസ്ജിയാണ് ചെമ്പടയെ പുറത്തേക്കയച്ചത്.ഇരുപാദങ്ങളിലുമായി മല്‍സരം 1-1 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ലിവര്‍പൂളിനെ തേടി ദുരന്തം എത്തിയത്. ഷൂട്ടൗട്ടില്‍ 4-1ന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ വഴങ്ങിയത്. പ്രീക്വാര്‍ട്ടര്‍ ജയവുമായി പിഎസ്ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന് പാരിസില്‍ വിജയിച്ചിരുന്നു. എന്നാല്‍ സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന്റെ തോല്‍വിയാണ് രണ്ടാം പാദത്തില്‍ വഴങ്ങിയത്. ഇതോടെ മല്‍സരം 1-1 എന്ന നിലയില്‍ ആയി. ലിവര്‍പൂളിന്റെ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞ ജിയാന്‍ലൂജി ഡൊണ്ണരുമ്മയാണ് പിഎസ്ജിക്കായി തിളങ്ങിയത്. 12ാം മിനിറ്റില്‍ ഒസ്മാനെ ഡെംബലേയാണ് പിഎസ്ജിയുടെ ഏക ഗോള്‍ നേടിയത്. ഡാര്‍വിന്‍ ന്യൂനസ, കര്‍ട്ടീസ് ജോണ്‍സ് എന്നിവര്‍ ലിവര്‍പൂളിന്റെ പെനാല്‍റ്റികള്‍ നഷ്ടപ്പെടുത്തി.




Next Story

RELATED STORIES

Share it