Football

ചാംപ്യന്‍സ് ലീഗ്; റയലും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍

റാഫേല്‍ വരാനെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ടീമിന് തിരിച്ചടിയായി.

ചാംപ്യന്‍സ് ലീഗ്; റയലും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍
X


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡും ലിവര്‍പൂളും നേര്‍ക്കുനേര്‍. 2018ലെ ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തെ ക്വാര്‍ട്ടര്‍.പ്രീമിയര്‍ ലീഗില്‍ മോശം ഫോമിലുള്ള ലിവര്‍പൂളിന്റെ ഈ സീസണിലെ ആകെ പ്രതീക്ഷയാണ് ചാംപ്യന്‍സ് ലീഗ്. ലീഗില്‍ അവര്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മല്‍സരത്തില്‍ ആഴ്‌സണലിനെതിരേ മികച്ച തിരിച്ചുവരവാണ് ലിവര്‍പൂള്‍ നടത്തിയത്. ഇത് ഇവര്‍ക്ക് മുതല്‍കൂട്ടാവൂം. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മികച്ച ഫോമിലാണ്. കരീം ബെന്‍സിമയാണ് അവരുടെ തുരുപ്പ് ചീട്ട്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് പരിക്കിനെ തുടര്‍ന്ന് ഇന്ന് കളിക്കില്ല. അതിനിടെ മറ്റൊരു റയല്‍ താരമായ റാഫേല്‍ വരാനെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ടീമിന് തിരിച്ചടിയായി. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 12.30നാണ് മല്‍സരം. സോണിയില്‍ മല്‍സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും.




Next Story

RELATED STORIES

Share it