Football

കോപ്പാ ഡെല്‍ റേ; റയല്‍ ക്വാര്‍ട്ടറില്‍; കോപ്പാ ഇറ്റാലിയയില്‍ ഇന്റര്‍ സെമിയില്‍

വരാനെ, ലൊകാസ് വാസ്‌കസ്, വിനീഷ്യസ്, ബെന്‍സിമ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്.

കോപ്പാ ഡെല്‍ റേ; റയല്‍ ക്വാര്‍ട്ടറില്‍; കോപ്പാ ഇറ്റാലിയയില്‍ ഇന്റര്‍ സെമിയില്‍
X

മാഡ്രിഡ്: രണ്ടാം ഡിവിഷന്‍ ക്ലബ്ബ് സരാഗോസയെ 4-0ത്തിന് തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ് കോപ്പാ ഡെല്‍ റേയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വരാനെ, ലൊകാസ് വാസ്‌കസ്, വിനീഷ്യസ്, ബെന്‍സിമ എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. കള്‍ച്ചറല്‍ ലെനീസായെ 4-2ന് തോല്‍പ്പിച്ച് വലന്‍സിയയും ക്വാര്‍ട്ടറില്‍ കടന്നു.

കോപ്പാ ഇറ്റാലിയയില്‍ ഫിയോറന്റീനയെ 2-1ന് തോല്‍പ്പിച്ച് ഇന്റര്‍മിലാന്‍ സെമിയില്‍ കടന്നു. സെമിയില്‍ നപ്പോളി ഇന്ററുമായി കൊമ്പുകോര്‍ക്കും. മറ്റൊരു സെമിയില്‍ യുവന്റസ് എസി മിലാനെ നേരിടും. ഇംഗ്ലിഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. ഇന്ന് നടന്ന രണ്ടാം പാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ സിറ്റി 3-1ന് യുനൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് സിറ്റി ഫൈനലിലേക്ക് കടന്നത്. ഫൈനലില്‍ ആസ്റ്റണ്‍ വില്ലയാണ് സിറ്റിയുടെ എതിരാളി. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ 2-0ത്തിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ജയത്തോടെ ലിവര്‍പൂളിന് 70 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 51 പോയിന്റാണുള്ളത്.


Next Story

RELATED STORIES

Share it