വലന്‍സിയക്ക് മുന്നില്‍ കാലിടറി ബാഴ്‌സ; സെറ്റിയന് കീഴില്‍ ആദ്യതോല്‍വി

വലന്‍സിയക്കെതിരേ ഇന്ന് നടന്ന മല്‍സരത്തിലാണ് പുതിയ കോച്ച് ക്യൂകെ സെറ്റിയന് കീഴില്‍ കറ്റാലന്‍സിന്റെ തോല്‍വി (2-0).

വലന്‍സിയക്ക് മുന്നില്‍ കാലിടറി ബാഴ്‌സ; സെറ്റിയന് കീഴില്‍ ആദ്യതോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. വലന്‍സിയക്കെതിരേ ഇന്ന് നടന്ന മല്‍സരത്തിലാണ് പുതിയ കോച്ച് ക്യൂകെ സെറ്റിയന് കീഴില്‍ കറ്റാലന്‍സിന്റെ തോല്‍വി (2-0). എതിരില്ലാത്ത രണ്ട് ഗോളിനാണ് മെസ്സിയുടെ ടീമിന്റെ തോല്‍വി. ഗോമസിന്റെ ഇരട്ടഗോള്‍ നേട്ടമാണ് വലന്‍സിയക്ക് ജയമൊരുക്കിയത്.

തോല്‍വി ബാഴ്‌സയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനും ബാഴ്‌സയ്ക്ക് തുല്യമായി 43 പോയിന്റാണുള്ളത്. മികച്ച കളി പുറത്തെടുത്തിട്ടും ബാഴ്‌സയുടെ ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top